തലയോലപ്പറമ്പ്: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. കരിപ്പാടം അരുൺ നിവാസിൽ കൃഷ്ണന്റെ മകൻ അരുൺകുമാർ (35) ആണ് മരിച്ചത്. തലയോലപ്പറമ്പ് ഭാഗത്തേക്കു പോവുകയായിരുന്ന അരുണിന്റെ സ്‌കൂട്ടർ സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് വടകര ഉദയാപറമ്പത്ത് ക്ഷേത്രത്തിനു സമീപമാണ് അപകടം നടന്നത്. ഓടിക്കൂടിയ നാട്ടുകാർ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് വത്സല. സഹോദരി അഞ്ജു കൃഷ്ണ. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.