- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൂന്നു ദിവസത്തെ ന്യുയോർക്ക് സന്ദർശനത്തിനിടയിൽ മേഗൻ ധരിച്ചത് 67,54,980 രൂപയുടെ ഡിസൈൻ വസ്ത്രങ്ങൾ; എക്കോ വാറിയേഴ്സ് ആകാൻ പ്രൈവറ്റ് ജറ്റിൽ കറങ്ങുന്ന ദമ്പതിമാർ
സമ്പന്നതയുടെ തുറന്ന പ്രകടനവുമായി ഹാരി-മേഗൻ ദമ്പതിമാരുടെ ന്യുയോർക്ക് സന്ദർശനം. ന്യുയോർക്ക് നഗരത്തിലേക്കുള്ള മൂന്നു ദിവസത്തെ യാത്രയിൽ മേഗൻ അണിഞ്ഞിരുന്ന വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും വിലഏകദേശം 67,000 പൗണ്ട് (67,54,980 ഇന്ത്യൻ രൂപ) വരുമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാക്സിനുമായി ബന്ധപ്പെട്ട ഒരു സെമിനാറിൽ പങ്കെടുക്കുവാനാണ് ഇവർ ഇവിടെ എത്തിയിരിക്കുന്നത്. കാർട്ടിയർ വാച്ചുകൾ, വെളുത്ത വാലെന്റിനോ വസ്ത്രങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നതായിരുന്നു മേഗന്റെ ആഭരണ-വസ്ത്ര ശേഖരം.
മേഗനൊപ്പം വെള്ളിയാഴ്‌ച്ച ഹാർലെം സോൾ ഫുഡ് ജോയിന്റിലെത്തിയ ഹാരി ഒരു രഹസ്യ മൈക്ക് ധരിച്ചിരുന്നത് ചില ഫോട്ടോകളിൽ പതിഞ്ഞിട്ടുണ്ട്. ഇതോടെ നെറ്റ്ഫ്ളിക്സുമായി ഉണ്ടാക്കിയ കരാറിന്റെ ഭാഗമായുള്ള ചിത്രീകരണം കൂടി ഇവരുടെ യാത്രോദ്ദേശ്യത്തിന്റെ പിന്നിലുണ്ടെന്ന വാദവും ശക്തമായിട്ടുണ്ട്. ഹാർലേമിലെ ഒരു സ്‌കൂൾ സന്ദർശിച്ചതിനുശേഷമായിരുന്നു ദമ്പതിമാർ ഫുഡ് ജോയിന്റിലെത്തിയത്.
ഹാരി ധരിച്ചിരുന്ന പാന്റിന്റെ പിൻപോക്കറ്റിനു മുകളിലായി ഒരു കറുത്ത വയർ ഉണ്ടായിരുന്നതാണ് മൈക്കിനെ കുറിച്ചുള്ള അഭ്യുഹങ്ങൾക്ക് കാരണമായത്. അതുപോലെ പതിവില്ലാത്തവിധം മേഗൻ കട്ടികൂടിയ വസ്ത്രങ്ങളായിരുന്നു യാത്രയിലുടനീളം ഉപയോഗിച്ചതെന്നത് മേഗനും മൈക്ക് ധരിച്ചിട്ടുണ്ടെന്ന സംശയം ഉയർത്തി. ഇവർ പോയിടത്തെല്ലാം ഇവരോടൊപ്പം ഒരു കാമറാ സംഘവും ഉണ്ടായിരുന്നു.
പാരിസ്ഥിതി സംരക്ഷണത്തിനായി ഏറെ ശക്തമായി വാദിക്കുന്ന ദമ്പതിമാർ ഫോസിൽ ഇന്ധനം ഉപയോഗിക്കുന്ന സ്വകാര്യ ജറ്റ് വിമാനത്തിലായിരുന്നു യാത്ര. ഇന്നലെ തിരികെ കാലിഫോർണിയയിൽ എത്തിയ ഇരുവരും ഒപ്പമുണ്ടായിരുന്ന ജീവനക്കാരോട് യാത്രപറഞ്ഞ് ഉടനടി തന്നെ വീട്ടിലേക്ക് മടങ്ങി. തിരിച്ചിറങ്ങുമ്പോൾ കനം കൂടിയ വസ്ത്രങ്ങൾ ഉപേക്ഷിച്ച് കൂടുതൽ കാഷ്വൽ ആയ വസ്ത്രങ്ങളായിരുന്നു മേഗൻ ധരിച്ചിരുന്നതെന്നും മൈക്കിനെ കുറിച്ചുള്ള സംശയം വർദ്ധിപ്പിക്കുന്നു. നെറ്റ്ഫ്ലിക്സിനും സ്പോർട്ടിഫൈക്കും വേണ്ടി ഇരുവരും ചേർന്നൊരുക്കുന്ന പരിപാടികളുടെ ഭാഗം തന്നെയായിരുന്നു ഈ യാത്രയെന്ന സംശയത്തിന് ഇതോടെ ആക്കംകൂടി.
മാത്രമല്ല, ഹാരിയുടെയും മേഗന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള ആർച്ച്വെൽ ഫൗണ്ടേഷന്റെ സി ഇ ഒ മന്ദന ദയാനിയും ഇവർക്കൊപ്പം യാത്രയിലുണ്ടായിരുന്നു. ഒരു ഇറാനിയൻ സാമൂഹ്യ പ്രവർത്തകയും അഭിഭാഷകയുമായ ദയാനി ഈ മാസമാദ്യമാണ് ആർച്ച്വെല്ലിൽ എത്തിയത്. ആർച്ച്വെൽ ഓഡിയോ, ആർച്ച്വെൽ പ്രൊഡക്ഷൻസ് എന്നിവയുടെ ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ചുമതലയാണ് ദയാനിക്കുള്ളത്. ഇതിനും പുറമെ ജനങ്ങളിൽ ജനാധിപത്യം ബോധമുണർത്തിയ അയാം എ വോട്ടർ എന്ന മൂവ്മെന്റ് ആരംഭിച്ചതും ദയാനിയായിരുന്നു.