- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ഓക്ലന്റിലെ 800 ഓളം റോഡുകളിൽ വേഗപരിധി കുറയ്ക്കാൻ നിർദ്ദേശം നല്കി ട്രാൻസ്പോർട്ട് അധികൃതർ; വേഗപരിധി മാറ്റങ്ങൾ നിർദ്ദേശിച്ചിട്ടുള്ളവയിൽ പകുതിയോളം സ്‌കൂളുകളെ ചുറ്റിപ്പറ്റിയ പ്രദേശങ്ങളിൽ
ഓക്ക്ലാൻഡ് ട്രാൻസ്പോർട്ട് (എടി) ഈ മേഖലയിലെ ഏകദേശം 800 റോഡുകളുടെ വേഗപരിധി മാറ്റാനുള്ള നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുകയാണ്,അതിൽ പകുതിയോളം സ്‌കൂളുകളെ ചുറ്റിപ്പറ്റിയാണ്.ഈ വർഷം ആദ്യം 600 ലധികം റോഡുകളിൽ കുറഞ്ഞ വേഗത പരിധി നടപ്പാക്കിയതിന് ശേഷമാണ് ഈ നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്്.
ഈ 800 റോഡുകളിൽ 462 എണ്ണം 57 സ്‌കൂളുകൾക്ക് സമീപവും ബാക്കി 208 ഗ്രാമീണ റോഡുകളുമാണ്. ഈ നിർദ്ദേശത്തെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായവും ട്രാൻസ്‌പോർട്ട് അധികൃതർ തേടുന്നുണ്ട്. ഇതിൽ എടാര ടൗൺ സെന്ററിലെ റോഡുകൾ, മനുരേവയിലെ റെസിഡൻഷ്യൽ റോഡുകൾ, കൂടാതെ പോൺസൺബി, ഫ്രീമാൻസ് ബേ എന്നിവിടങ്ങളിലെ റോഡുകൾ എന്നിവ ഉൾപ്പെടുന്നു.
ഈ വർഷം ജൂലൈ അവസാനം വരെയുള്ള 12 മാസങ്ങളിൽ ഓക്ക്ലാൻഡ് റോഡുകളിലെ അപകടം513 ൽ നിന്ന് 556 ആയി ഉയർന്നതോടെ സുരക്ഷയെ മുൻനിർത്തിയുള്ള നിർദ്ദേശമാണ് മുന്നോട്ട് വച്ചിരിക്കുന്നത്.അതുകൊണ്ട് തന്നെവേഗപരിധി മാറ്റങ്ങൾക്ക് ശക്തമായ കമ്മ്യൂണിറ്റി പിന്തുണയുണ്ടെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു, 78 ശതമാനം ആളുകൾ സ്‌കൂളുകൾക്ക് ചുറ്റുമുള്ള വേഗത കുറയ്ക്കുന്നതിനെ പിന്തു ണയ്ക്കുന്നുണ്ട്.