- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റിനിൽ തംഹീദുൽ മർഅ' പഠനകോഴ്സ് ഉദ്ഘാടനം ചെയ്തു
മനാമ: ദാറുൽ ഈമാൻ മലയാളവിഭാഗം വനിതൾക്കായി ആരംഭിച്ച ദ്വിവത്സര പഠന കോഴ്‌സായ 'തംഹീദുൽ മർഅ'യുടെ രണ്ടാം ബാച്ച് ഉദ്ഘാടനം ദാറുൽ ഈമാൻ കേരള വിഭാഗം രക്ഷാധികാരി ജമാൽ നദ് വി നിർവഹിച്ചു.
പ്രയോജനകരമായ അറിവ് ആർജിക്കുന്നതിലൂടെ മാത്രമേ സ്ത്രീകളുടെ ശാക്തീകരണം സാധ്യമാവുകയുള്ളൂവെന്നും സാമൂഹിക പുരോഗതിക്കും അഭിവൃദ്ധിക്കും അവർ വിദ്യാഭ്യാസപരമായി മുന്നേറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അനൗപചാരികമായ വിദ്യാഭ്യാസ സംവിധാനങ്ങൾ വർധിച്ചു വരുന്ന ഇക്കാലത്ത് ഇത്തരം പഠന സംവിധാനം നല്ലൊരു അവസരമാണ് തുറന്നുതരുന്നതെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു. വനിതാവിഭാഗം പ്രസിഡന്റ് ജമീല ഇബ്രാഹീം അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മുഹ്‌സിന ഷിറിൻ , സുൽഫത്ത് എന്നിവർ ആശംസ നേർന്ന. സക്കിയ സമീർ ഗാനമാലപിച്ചു. പ്രോഗ്രാം കൺവീനർ സാജിദ സലീം സ്വാഗതമാശംസിച്ച പരിപാടിയിൽ ശൈമില നൗഫൽ നന്ദി രേഖപ്പടുത്തി. ബുഷ്‌റ ഹമീദ് ഖുർആനിൽ നിന്നും അവതരിപ്പിച്ചു.