പാലാ: പൈക സാമൂഹിക ആരോഗ്യകേന്ദ്രത്തിന് പുതുതായി നിർമ്മിച്ച കെട്ടിടം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു. ശിലാഫലകം മാണി സി കാപ്പൻ എം എൽ എ അനാച്ഛാദനം ചെയ്തു. തോമസ് ചാഴികാടൻ എം പി മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ, എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി എസ്, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോൾ മാത്യു, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രേമ ബിജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബെറ്റി റോയ്, എലിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി വിൽസൺ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഖിൽ അപ്പുക്കുട്ടൻ, പഞ്ചായത്ത് മെമ്പർ സിനി റോയ്, മീനച്ചിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ജോണി കുന്നപ്പള്ളിൽ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഘൊബ്രറെഡ്, ഹെൽത്ത് സർവ്വീസ് ഡയറക്ടർ ഡോ രാജു വി ആർ, ഡി എം ഒ ഡോ ജേക്കബ് വർഗീസ്, പി എൻ വിദ്യാധരൻ, ബി ഡി ഒ ലിബി സി മാത്യൂസ്, എലിക്കുളം പഞ്ചായത്ത് സെക്രട്ടറി സിബി ജോസ് കെ, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രാഹം, മെഡിക്കൽ ഓഫീസർ ഡോ പത്മരാജൻ ടി എ എന്നിവർ പ്രസംഗിച്ചു.

പൈക സാമൂഹികാരോഗ്യ കേന്ദ്രത്തിന് 19.936 കോടി രൂപ മുടക്കിയാണ് പുതുതായി കെട്ടിടം നിർമ്മിച്ചത്. നമ്പാർഡിന്റെ സ്‌കീമിൽപ്പെടുത്തി 2015 ലാണ് ഭരണാനുമതി ലഭ്യമായത്. അഞ്ചു നിലകളിലായി 7385 ച.മീ. വിസ്തീർണ്ണമുണ്ട്.

താഴത്തെ നിലയിൽ ഓ പി കൗണ്ടർ, കാഷ്വാലറ്റി, ഫാർമസി, എക്‌സ്‌റേ റൂം, ഡ്രസിങ് റൂം, ശുചി മുറികൾ, ഒന്നാം നിലയിൽ 6 ഒ പികൾ, ഇ സി ജി റൂം, ലാബ്, ഓഫീസ് റൂം, ശുചി മുറികൾ, രണ്ടാം നിലയിൽ പുരുഷ വാർഡ്, വനിതാ വാർഡ് , നേഴ്‌സ് ഡ്യൂട്ടി റൂം, ഫിസിയോ തെറാപ്പി റൂം, വെയ്റ്റിങ് റൂം, ശുചി മുറികൾ, മൂന്നാമത്തെ നിലയിൽ വാക്‌സിനേഷൻ ഏരിയ, പബ്‌ളിക് ഹെൽത്ത് ഏരിയ, സ്റ്റാഫ് ഓഫീസ്, പി ആർ ഒ, കോൺഫ്രൻസ് ഹാൾ, ഹെൽത്ത് ഇൻസ്‌പെക്ടർ റൂം എന്നിവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. കെട്ടിടത്തിൽ രണ്ടു ലിഫ്റ്റുകളും രണ്ട് സ്റ്റെയർ കെയ്‌സുകളും ഉണ്ട്.

മാത്തച്ചൻ കുരുവിനാക്കുന്നേലിന്റെ പേര് നൽകണം: മാണി സി കാപ്പൻ

പൈക: പൈക സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് മാത്തച്ചൻ കുരുവിനാന്നേലിന്റെ പേര് നൽകണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു. സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ കേന്ദ്രത്തിന്റെ ആവശ്യത്തിനായി കോടികൾ വിലമതിക്കുന്ന സ്ഥലം വിട്ടുകൊടുത്തത് മാത്തച്ചൻ കുരുവിനാക്കുന്നേൽ ആണ്. സാമൂഹ്യ ഉത്തരവാദിത്വമുള്ള ഇത്തരം പൊതുപ്രവർത്തകരെ ആദരിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും മാണി സി കാപ്പൻ പറഞ്ഞു. കെ എം മാണിയുടെ കാലത്ത് 2017ൽ നടപടികൾ ആരംഭിച്ചെങ്കിലും പിന്നീട് പണികൾ നിലച്ചു പോയിരുന്നു. തന്റെ കാലത്ത് പൂർത്തീകരിക്കാൻ ക