- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഈ വർഷം 2.9 കോടി ദിർഹത്തിന്റെ ലോക്കൽ ഫ്രഷ് പ്രൊഡക്ടുകൾ വിറ്റഴിച്ച് യൂണിയൻ കോപ്
എല്ലാ വിഭാഗം പ്രാദേശിക ഉൽപ്പന്നങ്ങൾക്കും എമിറാത്തി കൃഷിക്കാർക്കും പിന്തുണ നൽകുന്നതിൽ ദശാബ്ദങ്ങളായി യൂണിയൻ കോപ് അതീവ ജാഗ്രത പുലർത്താറുണ്ടെന്നും കാർഷിക രംഗം സുസ്ഥിരമാക്കാൻ ലോക്കൽ കൃഷിയിടങ്ങളിൽ മികച്ച സൗകര്യങ്ങൾ നൽകാറുണ്ടെന്നും യൂണിയൻ കോപിന്റെ ഫ്രഷ് കാറ്റഗറി ട്രേഡ് ഡിപ്പാർട്ട്മെന്റ് മാനേജർ യാഖൂബ് അൽ ബലൂഷി പറഞ്ഞു.
ദുബൈ: 2021തുടക്കം മുതൽ യുഎഇയിലെ ഏറ്റവും വലിയ കൺസ്യൂമർ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയൻ കോപ് വിറ്റഴിച്ചത് 2.9 കോടി ദിർഹത്തിലേറെ വിലമതിക്കുന്ന ലോക്കൽ, ഓർഗാനിക്, ഹൈഡ്രോപോണിക് ഫ്രഷ് പച്ചക്കറികളും പഴവർഗങ്ങളും. കാർഷികരംഗത്ത് സുസ്ഥിര വികസനം കൈവരിക്കുന്നതിനായി പ്രാദേശിക കൃഷിയെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് യൂണിയൻ കോപ് മുൻഗണന നൽകുന്നത്. മാത്രമല്ല ഇതിലൂടെ രാജ്യത്തിന്റെ ചരക്ക് സംഭരണവും ഭക്ഷ്യ സുരക്ഷയും ഉറപ്പാക്കുന്നു.
എല്ലാ വിഭാഗം പ്രാദേശിക ഉൽപ്പന്നങ്ങൾക്കും എമിറാത്തി കൃഷിക്കാർക്കും പിന്തുണ നൽകുന്നതിൽ ദശാബ്ദങ്ങളായി യൂണിയൻ കോപ് അതീവ ജാഗ്രത പുലർത്താറുണ്ടെന്നും കാർഷിക രംഗം സുസ്ഥിരമാക്കാൻ ലോക്കൽ കൃഷിയിടങ്ങളിൽ മികച്ച സൗകര്യങ്ങൾ നൽകാറുണ്ടെന്നും യൂണിയൻ കോപിന്റെ ഫ്രഷ് കാറ്റഗറി ട്രേഡ് ഡിപ്പാർട്ട്മെന്റ് മാനേജർ യാഖൂബ് അൽ ബലൂഷി പറഞ്ഞു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ നൽകുന്ന സംഭാവനകൾക്ക് പുറമെയാണിത്. 52 കൃഷിയിടങ്ങളാണ് യൂണിയൻ കോപ് കൈകാര്യം ചെയ്യുന്നത്. ഇതിൽ 24 എണ്ണം ഓർഗാനികും 12 എണ്ണം പരമ്പരാഗതവുമാണ്. 16 ഹൈഡ്രോപോണിക് ഫാമുകളാണ് യൂണിയൻ കോപ് കൈകാര്യം ചെയ്യുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും മിതമായ വിലയ്ക്ക് സാധനങ്ങൾ നൽകുന്നതിനുമായി നിരവധി രാജ്യങ്ങളിൽ നിന്ന് യൂണിയൻ കോപ് പലതരം പച്ചക്കറികളും പഴവർഗങ്ങളും നേരിട്ട് ഇറക്കുമതി ചെയ്യാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷം ആരംഭം മുതൽ യൂണിയൻ കോപിന്റെ വിവിധ ശാഖകളിലും കേന്ദ്രങ്ങളിലുമായി 2.9 കോടി ദിർഹത്തിലേറെ വിലമതിക്കുന്ന പ്രാദേശിക ഉൽപ്പന്നങ്ങൾ വിറ്റഴിച്ചതായി യാഖൂബ് അൽ ബലൂഷി പറഞ്ഞു. പരമ്പരാഗത ഫാമുകളിൽ നിന്നുള്ള ചർച്ചേസ് 80 ലക്ഷം ദിർഹവും ഹൈഡ്രോപോണിക് ഫാമുകളിൽ നിന്നുള്ള പർച്ചേസ് 60 ലക്ഷം ദിർഹവുമാണ്. ഏകദേശം 1.5 കോടി ദിർഹത്തിന്റെ പർച്ചേസാണ് ഓർഗാനിക് ഫാമുകളിൽ നിന്ന് ലഭിച്ചത്.
ഇറക്കുമതിയിലൂടെയോ ലോക്കൽ ഫാമുകളിൽ നിന്നോ യൂണിയൻ കോപിലേക്ക് ദിവസേന 100 ടൺ പച്ചക്കറികളും പഴവർഗങ്ങളുമാണ് വിതരണം ചെയ്യുന്നത്. ഇതിൽ പഴവർഗങ്ങൾ ദിവസനേ 40 ടണും പച്ചക്കറികൾ ദിവസനേ 60 ടണുമാണ്.
ലോക്കൽ ഫാമുകൾക്ക് പിന്തുണ നൽകാൻ നിരവധി പദ്ധതികളും നീക്കങ്ങളും യൂണിയൻ കോപ് മുമ്പോട്ട് വെച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വളരെ എളുപ്പത്തിലുള്ള രജിസ്ട്രേഷൻ നടപടിക്രമങ്ങൾ, കൃഷിക്കാരുമായുള്ള കരാറുകൾ എന്നിവയും എമിറാത്തി കൃഷിക്കാരുടെ സാമ്പത്തിക ബാധ്യതകൾ റെക്കോർഡ് സമയത്തിനുള്ളിൽ കൊടുത്തു തീർക്കുന്നതും ഇതിൽ പ്രധാനപ്പെട്ടവയാണ്. ഹൈഡ്രോപോണിക്സ് പ്രോഗ്രാം ഓഫ് ദി ഖലീഫ ഫണ്ട് ഫോർ എന്റർപ്രൈസ് ഡെവലപ്മെന്റ്((Zaari)യുടെ സ്ട്രാറ്റജിക് പാർട്ണറുമാണ് യൂണിയൻ കോപ്. 2007 മുതൽ എമിറാത്തികളുടെ ഓർഗാനിക് കാർഷിക ഉൽപ്പന്നങ്ങളും 2009 മുതൽ ഹൈഡ്രോപോണിക് ഉൽപ്പന്നങ്ങളും ഊ സംരംഭം വിപണനം നടത്തുന്നു. എമിറാത്തി കൃഷിക്കാരുടെ ഉൽപ്പന്നങ്ങൾ എല്ലാ ശാഖകളിലും സൗജന്യമായി പ്രദർശിപ്പാക്കാനുള്ള സൗകര്യവും ഇത് ഒരുക്കുന്നു. എമിറാത്തി കൃഷിക്കാർക്ക് നിക്ഷേപത്തിനുള്ള അവസരം സൃഷ്ടിക്കുകയും മുൻ കൂട്ടി തയ്യാറാക്കുന്ന വാർഷിക പദ്ധതിയിലൂടെ ജനപ്രിയ ഉൽപ്പന്നങ്ങളുടെ ആവശ്യമായ വൈവിധ്യങ്ങൾ ഉൽപ്പാദിപ്പിക്കാൻ കൃഷിക്കാരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ഉൽപ്പാദനവും മറ്റും വിലയിരുത്തുന്നതിനായി യൂണിയൻ കോപ് കൃത്യമായ ഇടവേളകളിൽ ഫാമുകളിൽ സന്ദർശനം നടത്തുകയും എമിറാത്തി കൃഷിക്കാരുമായി അനുഭവങ്ങളും മികച്ച കാർഷിക, വ്യാപാര മാർഗങ്ങളും പങ്കുവെക്കാനുമായി മീറ്റിംഗുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് യാഖൂബ് അൽ ബലൂഷി കൂട്ടിച്ചേർത്തു. ഇതിന് പുറമെ സംഘടിപ്പിക്കുന്ന വർക്ക്ഷോപ്പുകൾ, ട്രെയിനിങ് കോഴ്സുകൾ എന്നിവയിലൂടെ കർഷകർക്ക് വിപണനത്തിന് സഹായകമായ കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുകയും ചെയ്യുന്നു.