- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ഇന്ത്യയിൽ നിന്നും കാനഡയിലേക്ക് നേരിട്ടുള്ള സർവ്വീസ് തുടങ്ങി; കാനഡയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ 30 മുതൽ; യാത്രക്കാർ 18 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധന ഫലം ഹാജരാക്കണം
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്കേർപ്പെടുത്തിയ വിലക്ക് പിൻവലിച്ചതിന് പിന്നാലെ ഇന്നലെ മുതൽ ഇന്ത്യയിൽ നിന്നും നേരിട്ടുള്ള വിമാനങ്ങളും സർവ്വീസ് ആരംഭിച്ചു.അഞ്ച് മാസത്തിലധികം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കാനഡ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് അനുമതി നൽകുന്നത്.പക്ഷേ കാനഡിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ ഈ മാസം 30 ന് മാത്രമേ സർവ്വീസുകൾ പുനരാരംഭിക്കൂ.
കാനഡയിലേക്ക് യാത്ര ചെയ്യുന്നവർ അംഗീകൃത ലാബുകളിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. എന്നാൽ നേരൃിട്ടുള്ള വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർ ഡൽഹിയിലുള്ള ജെനസ്ട്രിങ്സ് ലബോറട്ടിയിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. അതേസമയം യാത്രക്കിടെ കോവിഡ് സ്ഥിരീകരിച്ചാൽ പ്രാദേശിക നിയന്ത്രണങ്ങൾ അനുസരിച്ച് ക്വാറന്റൈനിൽ പ്രവേശിക്കണം.
18 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധന ഫലമാണ് യാത്രക്കാർ വിമാന കമ്പനി അധികൃതർക്കു മുമ്പിൽ ഹാജരാക്കേണ്ടത്. എന്നാൽ മുമ്പ് കോവിഡ് ബാധിച്ചവരാണെങ്കിൽ രാജ്യത്തെ ഏതൊരു അംഗീകൃത ലാബുകളിൽ നിന്നുള്ള സർട്ടിഫക്കറ്റ് കാണിക്കാവുന്നതാണ്. രാജ്യത്ത് വീണ്ടും കോവിഡ് രൂക്ഷമായപ്പോഴാണ് കാനഡ ഇന്ത്യക്കാർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയത്. തുടർന്ന് നിരവധി വിദ്യാർത്ഥികളും പ്രവാസികളും രാജ്യത്ത് കുടുങ്ങി പോവുകയായിരുന്നു.
എയർ ഇന്ത്യയും എയർ കാനഡയും സെപ്റ്റംബർ 27 മുതൽ ഡൽഹിയിൽ നിന്ന് ടൊറന്റോയിലേക്കും വാൻകൂവറിലേക്കും തിരിച്ചും ദിവസേന വിമാന സർവീസ് നടത്തും.