ഫ്രാൻസിൽ ഇനി ഭക്ഷണം കഴിച്ചിട്ട് ടിപ്പുകൾക്ക് നലകാൻ മടിക്കേണ്ട; കഫേകളിലെയും റെസ്റ്റോറന്റുകളിലെയും ഉപഭോക്തൃ ടിപ്പുകൾക്ക് ഇനി നികുതി ഒഴിവാക്കി സർക്കാർ

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കഫേകളിലെയും റെസ്റ്റോറന്റുകളിലെയും ഉപഭോക്തൃ ടിപ്പുകൾക്ക് ഇനി നികുതി ബാധകമല്ലെന്ന് പ്രഖ്യാപിച്ചു.നികുതി ഇളവ് 'വരും മാസങ്ങളിൽ' പ്രാബല്യത്തിൽ വരും, ലിയോണിലെ സലൂൺ ഇന്റർനാഷണൽ ഡി ലാ റെസ്റ്റോറന്റ്, ഡി എൽഹോട്ടെല്ലറി എറ്റ് ഡി അലിമെന്റേഷൻ സന്ദർശിക്കുമ്പോൾ ആണ് മാക്രോൺ ഇക്കാര്യം അറിയിച്ചത്.

കാർഡ് വഴി നമ്മൾ ബിൽ അടക്കുമ്പോൾ അതിൽ നികുതി ഒഴിവാക്കാനാണ് തീരുമാനം,ക്രെഡിറ്റ് കാർഡ് വഴി അടച്ച ബില്ലിലേക്ക് നേരിട്ട് ടിപ്പ് ചേർക്കാൻ കഴിയുന്നത്, അതിന് നികുതി ചുമത്താതെ, 'കൂടുതൽ ചെറുപ്പക്കാരെയും പ്രായമായവരെയും ആകർഷിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

ഹോസ്പിറ്റാലിറ്റി വ്യവസായത്തിലെ ബിസിനസ്സ് ഉടമകളിൽ നിന്നുള്ള വിടവുകൾ നികത്താൻ മതിയായ ജീവനക്കാരെ കണ്ടെത്താൻ കഴിയുന്നില്ലെന്ന പരാതികളോടുള്ള പ്രതികരണമാണ് ഈ നടപടിയെന്ന് മാക്രോൺ അറിയിച്ചു.