വിക്ടോറിയയുടെ ചില ഭാഗങ്ങളും ന്യൂസൗത്ത് വെയിൽസിലെ പോർട്ട് മക്വാറിയും മസ്വെൽബ്രൂക്കും വീണ്ടും ലോക്ഡൗണിലാണ്. ഗിപ്സ്ലാൻഡിലെ ലട്രോബ് വാലിയിലെ കേസുകളിൽ കൂടിയതിനാൽ ആണ് പ്രാദേശിക വിക്ടോറിയയുടെ ചില ഭാഗങ്ങൾ വീണ്ടും ലോക്ക്ഡൗണിലേക്ക് നീങ്ങിയത്.

ഇന്നലെ രാത്രി 8 മണി വരെ 12 കോവിഡ് -19 കേസുകളാണ് ഈ മേഖലയിൽ രേഖപ്പെടുത്തിയത്.പോസിറ്റീവ് പരീക്ഷിച്ചവരിൽ ഭൂരിഭാഗവും സമൂഹത്തിൽ സജീവമായതിനാൽ വൈറസ് പടരുമെന്ന് ഭയമുണ്ട്.എൻഎസ്ഡബ്ല്യു മൂന്ന് പ്രദേശങ്ങൾ ലോക്ക്ഡൗൺ ''അറിയിപ്പിൽ'' ഉൾപ്പെടുത്തിയിട്ടുണ്ട്.പോർട്ട് മാക്വറി, കെംപ്സി, മസ്വെൽബ്രൂക്ക് എന്നിവ കോവിഡ് -19 അപകടസാധ്യതയുള്ള പ്രദേശങ്ങളായി പട്ടികപ്പെടുത്തിയിട്ടുണ്ട്.എന്നാൽബൈറണിനും ട്വീഡിനുമായി ആസൂത്രണം ചെയ്തതുപോലെ സ്റ്റേ-അറ്റ്-ഹോം ഓർഡറുകൾ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചു.

ഒക്ടോബർ 11 മുതൽ മൂന്ന് ഘട്ടങ്ങളിലായി കോവിഡ് വിലക്കുകളിൽ നിന്നും എൻഎസ്ഡബ്യുവിനെ മോചിപ്പിക്കാനുള്ള പദ്ധതികൾ ഗ്ലാഡിസ് ബെരെജിക്ലിയാൻ പ്രഥഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ 1 മുതൽ ജീവിതം സാധാരണ നിലയിലേക്ക് മാറുന്ന തരത്തിലാണ് പദ്ധതി.

ജനസംഖ്യയിൽ 70 ശതമാനത്തിലേക്ക് ഡബിൾ ഡോസ് വാക്സിനേഷൻ എത്തുന്നതോടെ സ്വാതന്ത്ര്യങ്ങൾ നൽകിത്തുടങ്ങുമെന്ന് പ്രീമിയർ ഗ്ലാഡിസ് ബെരെജിക്ലിയാൻ വ്യക്തമാക്കി. അടുത്ത ആഴ്ച ഈ നിരക്ക് എത്തുമെന്നാണ് പ്രതീക്ഷ. ഒക്ടോബർ 11 മുതൽ അഞ്ച് പേർക്ക് ഭവനസന്ദർശനത്തിന് അനുമതിയുണ്ട്. പബ്ബ്, റെസ്റ്റൊറന്റ് എന്നിവിടങ്ങളിൽ ഇരുത്തി സർവ്വീസ് നൽകാം, റീട്ടെയിൽ സ്റ്റോറുകൾക്ക് പ്രവർത്തനം പുനരാരംഭിക്കാനും, ബ്യൂട്ടി സലൂണുകൾക്ക് അഞ്ച് കസ്റ്റേഴ്സെന്ന പരിധിയിൽ പ്രവർത്തിപ്പിക്കാനും അനുമതി ലഭിക്കും.

എന്നാൽ ഈ സ്വാതന്ത്ര്യങ്ങളെല്ലാം ഡബിൾ വാക്സിനേഷൻ സ്വീകരിച്ചവർക്ക് മാത്രമാണ് ലഭിക്കുക. രണ്ടാഴ്ച കൂടി പൂർത്തിയാക്കുമ്പോൾ സമ്പൂർണ്ണ വാക്സിനേഷൻ 80 ശതമാനം എത്തുന്ന മുറയ്ക്ക് വിലക്കുകളിൽ കൂടുതൽ ഇളവ് വരും. വീടുകളിൽ 10 സന്ദർശകർക്ക് വരെ എത്താം. പബ്ബിൽ നിന്ന് മദ്യപിക്കാനും, കായിക ഇനങ്ങളിൽ ഏർപ്പെടാനും ഇതോടെ സാധ്യമാകും.

ഇൻഡോർ വേദികളിൽ നാല് സ്‌ക്വയർ മീറ്ററിൽ ഒരു വ്യക്തിയും, ഔട്ട്ഡോർ മേഖലകളിൽ രണ്ട് സ്‌ക്വയർ മീറ്ററിൽ ഒരാളും എന്ന നിലയിലാണ് അനുവാദം. പ്രാദേശിക മേഖലകളിൽ കോവിഡ് കേസുകൾ ഉയർന്നതോടെ ഇൻട്രാ സ്റ്റേറ്റ് യാത്രകൾ അനുവദിക്കാൻ 80 ശതമാനം വാക്സിനേഷൻ എത്തേണ്ടതുണ്ട്.

എന്നാൽ ഡിസംബർ 1 മുതൽ വാക്സിനെടുക്കാത്തവർക്ക് ഉൾപ്പെടെ എല്ലാവർക്കും ബാക്കിയുള്ള വിലക്കുകൾ ഒഴിവാക്കുമെന്നാണ് എൻഎസ്ഡബ്യു പ്രഖ്യാപനം.