കോവിഡ് മഹാമാരി കാലത്ത് ബഹറിനിൽ സ്ഥാപിതമായ ഐമാക് ബഹറിൻ മീഡിയ സിറ്റിയുടെ വാർഷികവും അവാർഡ് ദാന ചടങ്ങും സെപ്റ്റംബർ മാസം 25 -ആം തീയതി ശനിയാഴ്ച വൈകു ന്നേരം 6.30 -ന് ബി എം സി ഗ്ലോബൽ ലൈവ് Online പ്ലാറ്റ്‌ഫോമിലൂടെ നടന്നു.

ബഹറിൻ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഫയേഴ്‌സ് മുൻ മന്ത്രിയും നിലവിൽ Sustainable എനർജി അഥോറിറ്റിയുടെ തലവനുമായ ഹിസ് എക്‌സലൻസി ഡോക്ടർ അബ്ദുൽ ഹുസൈൻ ബിൻ അലി മിർസ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ വച്ച് മീഡിയ സിറ്റിയുടെ ബിസിനസ് എക്‌സലൻസ് അവാർഡ് ബഹ്‌റൈ നിലെ പ്രമുഖ വ്യവസായിയും ഈ വർഷത്തെ പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ കെ. ജി. ബാബുരാജിന് സമ്മാനിച്ചു. കൂടാതെ ഈ വർഷത്തെ ബിഎംസി സോഷ്യൽ സർവീസ് എക്‌സലൻസ് അവാർഡ് സൽമാനിയ ഹോസ്പിറ്റലിൽ പ്രവാസികൾക്ക് താങ്ങും തണലുമായി നിൽക്കുന്ന ബഹറിൻ സ്വദേശിയായ സാമൂഹിക പ്രവർത്തക ഇമാൻ കാസിം മുഹമ്മദ് -ന് സമ്മാനിച്ചു.

കേരളത്തിന്റെ സഹകരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ പ്രശസ്ത നോവലിസ്റ്റ് ജോർജ് ഓണക്കൂർ, കൊച്ചിൻ കലാഭവൻ ജനറൽസെക്രട്ടറി . കെ. എസ്. പ്രസാദ്, അമിറ്റി യൂണിവേഴ്‌സിറ്റി അഡൈ്വസറി ബോർഡ് മെമ്പർ ഡോക്ടർ എ. മാധവൻ, മ്യൂസിക് ഡയറക്ടർ രാജു രാജൻ പിറവം എന്നിവരെ കൂടാതെ ബഹറിനിലെ വിശിഷ്ട വ്യക്തിത്വങ്ങൾ ആയ ബി എം സി ബിസിനസ് എക്‌സലൻസ് അവാർഡ് ജേതാവ് കെ. ജി ബാബുരാജൻ, സുബൈർ കണ്ണൂർ, മുഹമ്മദ് മൻസൂർ, രാജി ഉണ്ണികൃഷ്ണൻ, ജയശങ്കർ വിശ്വനാഥൻ, ഷെർലി ആന്റണി തുടങ്ങിയവർ സംബന്ധിച്ചു. മീഡിയ സിറ്റി യുടെ ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് സ്വാഗതമാശംസിച ചടങ്ങിൽ മീഡിയ ഹെഡ് പ്രവീൺ കൃഷ്ണ നന്ദി പറഞ്ഞു. ആറ് മണിക്കൂർ നീണ്ട പരിപാടിയിൽ മരീന ഫ്രാൻസിസ് അവതാരകയായി. തിരുവാതിര ഓട്ടംതുള്ളൽ ചാക്യാർകൂത്ത് ഗാനമേള തുടങ്ങിയ ധാരാളം കലാപരിപാടികളും അരങ്ങേറി.