ടെക്സസ് സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 4 മില്യൺ കവിഞ്ഞതായി സെപ്റ്റംബർ 25 ശനിയാഴ്ച വൈകീട്ട് പുറത്തുവിട്ട ഔദ്യോഗീക അറിയിപ്പിൽ പറയുന്നു.ശനിയാഴ്ച മാത്രം 12440 കോവിഡ് പോസിറ്റീവ് കേസ്സുകളും, 317 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടതായി സ്റ്റേറ്റ് ഡാറ്റായിൽ കാണുന്നു. സംസ്ഥാനത്തെ മരണസംഖ്യ ശനിയാഴ്ചയോടെ 6278 ആയി ഉയർന്നിട്ടുണ്ട്.

10349 പേർ ടെക്സസിലെ വിവിധ ആശുപത്രികളിൽ കഴിയുന്നതിൽ 2900 പേർ നോർത്ത് ടെക്സസ്സിൽ നിന്നുള്ളവരാണ്. നോർത്ത് ടെക്സസ്സിൽ ഡാളസ്ഫോർട്ട് വർത്ത് ഉൾപ്പെടെ 19 കൗണ്ടികളിൽ മാത്രം 17.4 ശതമാനം പേരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

15 ശതമാനത്തിൽ കൂടുതൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ സ്ഥിതി ആശങ്കാജനകമാകുമെന്ന് നേരത്തെ ടെക്സസ് ഗവർണ്ണർ ഗ്രേഗ് ഏബട്ട് വെളിപ്പെടുത്തിയിരുന്നു.

സംസ്ഥാനത്തു ശനിയാഴ്ചവരെ 17153 984 പേർക്ക് ഒരു ഡോസ് വാക്സിനേഷൻ ന്ൽകികഴിഞ്ഞുവെന്നും, 12 വയസ്സിനു മുകളിലുള്ള സംസ്ഥാന ജനസംഖ്യയുടെ 61 ശതമാനം(14683383) പേർക്ക് രണ്ടു ഡോസ് വാക്സിനേഷൻ നൽകി കഴിഞ്ഞിട്ടുണ്ടെന്നും സംസ്ഥാന ആരോഗ്യവകുപ്പധികൃതർ പറഞ്ഞു.

അറുപത്തിയഞ്ചു വയസ്സിനു മുകളിലുള്ളവർക്കും, പതിനെട്ടു വയസ്സിനു മുകളിൽ ഗുരുത ആരോഗ്യപ്രശ്നമുള്ളവർക്കും രണ്ടാമത്തെ ഡോസിനുശേഷം ആറുമാസത്തിനുള്ളിൽ ബൂസ്റ്റർ ഡോസ് നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പു അറിയിച്ചു. ഫൈസർ വാക്സിൻ സ്വീകരിച്ചവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുകയെന്നും ഇവർ പറഞ്ഞു.