തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്ത 28 പേർ പിടിയിലായി. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനകളിലാണ് ഇവരെ പിടികൂടിയത്. സംസ്ഥാന പൊലീസ് ആണ് ഇക്കാര്യം അറിയിച്ചത്.

കൊല്ലം, കോട്ടയം, എറണാകുളം, മലപ്പുറം, പാലക്കാട് ജില്ലകളിലായിരുന്നു കൂടുതൽ പരിശോധനകൾ. 796 സ്ഥലങ്ങളിൽ നടന്ന പരിശോധനകളിൽ 79 കേസുകൾ രജിസ്റ്റർ ചെയ്യുകയും 348 മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടറുകൾ, ഡാറ്റാ സ്റ്റോറേജ് ഡിവൈസുകൾ തുടങ്ങിയവ പിടിച്ചെടുക്കുകയും ചെയ്തു.

ഇത്തരം പ്രവണതകൾക്ക് തടയിടാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് പൊലീസ് പരിശോധന കർശനമാക്കിയത്. സൈബർ വിഭാഗം നടത്തിയ അന്വേഷണങ്ങൾക്കൊടുവിലായിരുന്നു പരിശോധന.