- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നികുതി ചോർച്ച തടയാൻ കർശന നടപടികൾ; കൃത്യമായി നികുതി അടയ്ക്കാത്തതും വെട്ടിപ്പുമാണ് കാരണമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ
തിരുവനന്തപുരം: നികുതി ചോർച്ച തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. വാളയാർ ഉൾപെടെ പാലക്കട്ടെ വിവിധ അതിർത്തി ചെക്ക്പോസ്റ്റുകളിൽ ധനമന്തി സന്ദർശനം നടത്തി. ജിഎസ്ടി നടപ്പിലാക്കിയതോടെ നികുതി വരുമാനം വർധിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും കുറയുകയാണ് ചെയ്തത്. കൃത്യമായി നികുതി അടക്കാത്തതും നികുതി വെട്ടിപ്പുമാണ് ഇതിനു കാരണമെന്നാണ് സർക്കാർ കരുതുന്നതെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.
ഈ സാഹചര്യം കണക്കിലെടുത്താണ് പരിശോധനകൾ ശക്തമാക്കാൻ തീരുമാനിച്ചതെന്ന് ധനമന്ത്രി വ്യക്തമാക്കി. തമിഴ് നാട്ടിൽ നിന്നും വരുന്ന വാഹനങ്ങൾ ക്യാമറ വഴി നിരീക്ഷിക്കും. ഈ വേ ബിൽ ഇല്ലാത്ത വാഹനങ്ങളെയും സംശയം തോന്നുന്ന വാഹനങ്ങളെയും തടഞ്ഞ് നിർത്തി പരിശോധിക്കും. വാളയാറിലെ സെയിൽസ് ടാക്സ് ഓഫീസ് ജിഎസ്ടി എൻഫോഴ്സ്മെന്റിന്റെ പരിശോധന കേന്ദ്രമായി പ്രവർത്തിക്കുമെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ