- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറാം വർഷവും ഏറ്റവും മികച്ച എയർലൈൻ ആയത് ഖത്തർ എയർവേയ്സ്; സിംഗപ്പൂർ രണ്ടാമതെത്തിയപ്പോൾ എമിരേറ്റ്സിനു നാലാം സ്ഥാനം; എത്യോപ്യൻ എയർലൈൻസ് വരെ ഇടംപിടിച്ച ആദ്യ 60 കമ്പനികളുടെ ലിസ്റ്റിൽ എയർ ഇന്ത്യയില്ല
തുടർച്ചയായി ആറാം വർഷവും ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻ ആയി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഖത്തർ എയർവേയ്സ്. ലോകത്ത് ആകെയുള്ള 350 എയർലൈനുകളിൽ നിന്നാണ് വ്യോമയാനരംഗത്തെ ഓസ്‌കാർ എന്നറിയപ്പെടുന്ന സ്‌കൈട്രാക്സ് വേൾഡ് എയർലൈൻ അവാർഡിന് ഖത്തർ എയർവേയ്സ് അർഹത നേടിയത്. സിംഗപ്പൂർ എയർലൈൻസ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ 2019-ൽ പത്തൊമ്പതാം സ്ഥാനത്തുണ്ടായിരുന്ന ബ്രിട്ടീഷ് എയർവേയ്സ് 2021 ൽ 11-)0സ്ഥാനത്ത് എത്തി. 2018-ൽ ബ്രിട്ടീഷ് എയർവേയ്സ് 31-)0 സ്ഥാനത്തായിരുന്നു.
ലോകത്ത് 30-)0 സ്ഥാനത്തുള്ള ഡെല്റ്റ എയർലൈൻസാണ് അമേരിക്കയിലെ ഏറ്റവും മികച്ച വിമാന കമ്പനി. അതുപോലെ ആസ്ട്രേലിയ/പസഫിക് മേഖലയിലെ മികച്ച വിമാനക്കമ്പനിയായി തെരഞ്ഞെടുക്കപ്പെട്ട കൺടാസ് ലോക റാങ്കിംഗിൽ എട്ടാം സ്ഥാനത്താണ് ഉള്ളത്. ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ്സ് ക്ലാസ്സ്, ഏറ്റവും മികച്ച ബിസിനസ്സ് ക്ലാസ്സ് സീറ്റ്, ഏറ്റവും മികച്ച ബിസിനസ്സ് ക്ലാസ്സ് എയർലൈൻ ലോഞ്ച്, ഏറ്റവും മികച്ച ബിസിനസ്സ് ക്ലാസ്സ് ഓൺബോർഡ് കാറ്ററിങ് എന്നീ വിഭാഗങ്ങളിലും ഖത്തർ എയർവേയ്സ് മുന്നിലെത്തിയിട്ടുണ്ട്. ഖത്തർ എയർവേയ്സ് ജീവനക്കാരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് ഗ്രൂപ്പ് ചീഫ് എക്സിക്യൊട്ടീവ് അക്‌ബർ അൽ ബേക്കർ രാജകുമാരൻ പ്രതികരിച്ചു.
ബ്രിട്ടനിലെ ഏറ്റവും നല്ല ലോ-കോസ്റ്റ് എയർലൈനായി തെരഞ്ഞെടുക്കപ്പെട്ട ഈസി ജെറ്റ് ലോക റാങ്കിംഗിൽ ഇതേവിഭാഗത്തിൽ ആറാമതെത്തിയിട്ടുണ്ട്. എട്ടാം സ്ഥാനത്താണ് റെയ്ൻഎയർ. ലോകത്തിലെ ഏറ്റവും വൃത്തിയുള്ള എയർലൈൻ എന്ന വിഭാഗത്തിൽ ഒന്നാമതെത്തിയ ഓൾ നിപ്പോൺ എയർവേയ്സ് ലോകറാങ്കിംഗിൽ മൂന്നാമത് എത്തിയപ്പോൾ രണ്ടാം സ്ഥാനത്തുള്ള സിംഗപ്പൂർ എയർലൈൻസിന് ലോകത്തിലെ ഏറ്റവും മികച്ച കാബിൻ ക്രൂവിനുള്ള സ്വർണ്ണമെഡൽ ലഭിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ഫസ്റ്റ്ക്ലാസ്സ്, ഏറ്റവും മികച്ച ഫസ്റ്റ്ക്ലാസ്സ് സീറ്റ് എന്നീ വിഭാഗങ്ങളിലും സിംഗപ്പൂർ എയർലൈൻസ് തന്നെയാണ് മുൻപിൽ.
വടക്കെ അമേരിക്കയിലെ ഏറ്റവും മികച്ച എയർലൈൻ ജീവനക്കാർ എന്ന വിഭാഗത്തിൽ എയർ കാനഡ ഒന്നാംസ്ഥാനം കരസ്ഥമാക്കിയപ്പോൾ യൂറോപ്പിലെ ഏറ്റവും മികച്ച എയർലൈൻ ആയി എയർ ഫ്രാൻസ് തിരഞ്ഞെടുക്കപ്പെട്ടു.വലിയൊരു സംഖ്യ യാത്രക്കാർക്കിടയിൽ നടത്തിയ സർവ്വേയുടെ ഫലത്തെ അടിസ്ഥാനമാക്കിയാണ് സ്‌കൈട്രാക്സ് വേൾഡ് എയർലൈൻ അവാർഡുകൾ നിശ്ചയിക്കുന്നത്.
100-ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ ഈ വർഷത്തെ സർവ്വേയിൽ പങ്കെടുത്തിരുന്നു. മൊത്തം 13.42 മില്ല്യൺ ആളുകളാണ് സർവ്വേയിൽ പങ്കെടുത്തത്.
മറുനാടന് മലയാളി ബ്യൂറോ