- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഫോൺ 13 പ്രോ യുടെ ഏറ്റവും ഉയർന്ന മോഡലിന്റെ നിരക്ക് 35 ലക്ഷം രൂപ! 18 കാരറ്റ് സ്വർണ്ണത്തിൽ തീർത്ത ലിമിറ്റഡ് എഡിഷൻ ബുക്ക് ചെയ്യാൻ ആൾക്കാരുടെ ഇടി തുടരുന്നു
സ്മാർട്ട്ഫോണുകൾക്ക് അത്രയധികം വിലയൊന്നുമില്ലെന്ന് ചിന്തിക്കുന്നവരുടെ കൂട്ടത്തിലാണോ നിങ്ങൾ ? എന്നാലറിയുക, ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 13 പ്രോയുടെ ഒരു പുതിയ എഡിഷൻ സൃഷ്ടിച്ചിരിക്കുന്നു ഡിസൈനർമാർ. ഇതിന്റെ വിലയെത്രയെന്നറിയേണ്ടെ , വെറും 48,080 ഡോളർ. അതായത് കേവലം 35,70,000 ഇന്ത്യൻ രൂപ. ഇത്രയധികം വിലവരാൻ കാരണമെന്താണെന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്. എന്നാൽ അറിയുക, ഇത് നിർമ്മിച്ചിരിക്കുന്നത് 18 കാരറ്റ് സ്വർണം കൊണ്ടാണ്.
ആഡംബര ആക്സസറി നിർമ്മാതാക്കളായ കവിയർ നിർമ്മിക്കുന്ന, ടോട്ടൽ ഗോൾഡ് എന്ന് പേരിട്ടിരിക്കുന്ന ഈ എക്സ്‌ക്ലൂസീവ് എഡിഷനിൽ വെറും 99 സ്മാർട്ട്ഫോണുകൾ മാത്രമാകും നിർമ്മിക്കുക. ആർട്ടിസ്റ്റിക് ബറോക്കെ സ്‌റ്റൈലിൽ എൻഗ്രേവ് ചെയ്തിട്ടുൾല ഇതിൽ മോഡലിനെ കുറിച്ചുള്ള വിവരങ്ങളും ചേർത്തിട്ടുണ്ട്. ഇത് ഫോണിനുള്ള കേസ് അല്ല, മറിച്ച് ഫോൺ തന്നെയാണ്. കൈയിൽ ആവശ്യത്തിനു പണവും ഇത് വാങ്ങുവാനുള്ള താത്പര്യവും ഉള്ളവർക്ക് ഐഫോൺ 13 പ്രോ അല്ലെങ്കിൽ ഐഫോൺ 13 പ്രോ മാസ്‌ക് എന്നീ രണ്ട് മോഡലുകളിൽ ഇത് ലഭ്യമാണ്. ഏറ്റവും കുറഞ്ഞ വില 42,390 ഡോളർ ആണ്.
ലണ്ടൻ ആസ്ഥാനമായ ആഡംബര ആക്സസറി നിർമ്മാതാക്കളായ കവിയർ നേരത്തേ ഐഫോൺ 13 ന്റെ നിരവധി ആഡംബര മോഡലുകൾ നിർമ്മിച്ചിട്ടുണ്ട്. അതിൽ ഒന്നാണ് ടോട്ടൽ ഗോൾഡ്. ആഡംബര വസ്തുക്കൾ കൊണ്ട് സ്മാർട്ട്ഫോണുകളുടെയും ആക്സസറികളുടെയും ആഡംബര മോഡലുകൾ തയ്യാറാക്കുന്ന കമ്പനിയാണ് കവിയർ. ആഡംബര പ്രേമികൾക്ക് മാത്രമായി രൂപകല്പന ചെയ്ത ഒരു അത്യാകർഷകമായ മോഡലാണ് ടോട്ടൽ ഗോൾഡ് എന്നാണ് അവർ പറയുന്നത്. മേധാവിത്വം, സമൂഹത്തിലെ ഉന്നത സ്ഥാനം, എന്നിവയുടെ സൂചകമാണ് സ്വർണം എന്നതിനാലാണ് അത് ഉപയോഗിച്ചതെന്നുംഅവർ പറയുന്നു.
കഴിഞ്ഞയാഴ്‌ച്ച പുറത്തിറക്കിയ ആപ്പിൾ ഐഫോൺ 13 ന്റെ സാധാരണ മോഡലുകൾ 799 ഡോളറിന് ലഭ്യമാണ്. കുറച്ചുകൂടി ചെറിയ ഐഫോൺ 13 മിനി 699 ഡോളറിനും ലഭിക്കും. ഐഫോൺ 13 പ്രോ ആണെങ്കിൽ 999 ഡോളറും ഐഫോൺ 13 പ്രോ മാക്സിന് 1099 ഡോളറുമാണ് വില. ഈ മോഡലിന്റെയെല്ലം വ്യത്യസ്ത മാതൃകകൾ കവിയർ തയ്യാറാക്കിയിട്ടുണ്ട്. 6000 ഡോളർ മുതലുള്ള മോഡലുകൾ ലഭ്യമാണ്.
ഗോൾഡ് അലിഗേറ്റർ, യാട്ട് ക്ലബ്ബ്, ഒലിവർ റേസ്, മൂൺ ആൻഡ് സൺ, കത്തീഡ്രൽ ഓഫ് ക്രൈസ്റ്റ് ദി സേവിയർ തുടങ്ങിയ മോഡലുകളെല്ലാം കമ്പനിയുടെ വെബ്സൈറ്റിൽ റെജിസ്റ്റർ ചെയ്തിട്ടുമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ