- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ടെക്സസ്സിൽ വോട്ടർ രജിസ്ട്രേഷൻ അവസാന തീയതി ഒക്ടോബർ നാല്
ഓസ്റ്റിൻ: സംസ്ഥാനത്ത് നവംബർ 2ന് നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ വോട്ടർ രജിസ്ട്രേഷനുള്ള തീയ്യതി ഒക്ടോബർ 4ന് അവസാനിക്കും മെയ്ൽ ഇൻ ബാലറ്റിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ഒക്ടോബർ 22 ആണ്.ഒക്ടോബർ 18 മുതൽ 29 വരെയാണ് ഏർലി വോട്ടിങ് നടക്കുക.
തിരഞ്ഞെടുപ്പു നടക്കുന്നതിന്റെ മുപ്പതു ദിവസം മുമ്പാണ് വോട്ടർ പട്ടികയിൽ പേർ ചേർക്കുന്നതിനുള്ള സമയം അനുവദിച്ചിരിക്കുന്നത്.രജിസ്റ്റ്രേഷനുള്ള അപേക്ഷ മെയ്ൽ വഴിയോ, കൗണ്ടി വോട്ടർ രജിസ്റ്റ്രാർ ഓഫീസിൽ നിന്നോ, പോസ്റ്റ് ഓഫീസ്, ഗവൺമെന്റ് ഓഫീസുകൾ, ഹൈസ്‌ക്കൂളുകൾ എന്നിവയിൽ നിന്നോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ഒക്ടോബർ 4ന് മുമ്പു ലഭിച്ചിരിക്കണം.
മെയ്ൽ വോട്ടു ചെയ്യുന്നവരുടെ യോഗ്യത 65 വയസ്സിനു മുകളിലോ, രോഗികളോ, അംഗഹീനരോ, രാജ്യത്തിനുപുറത്തുള്ളവരോ, ജയിലിൽ കഴിയുന്ന വോട്ടവകാശമുള്ളവരോ ആയിരിക്കണം.
ടെക്സസ്സിൽ നിരവധി പേരാണ് വോട്ടർ പട്ടികയിൽ പുതിയതായി പേർ ചേർക്കാനുള്ളത്. അമേരിക്കൻ പൗരന്മാർക്ക് മാത്രമാണ് വോട്ടവകാശമുള്ളത്. റിപ്പബ്ലിക്കൻ പാർട്ടി, ഡമോക്രാറ്റിക്ക് പാർട്ടി അംഗങ്ങൾ വോട്ടർ പട്ടികയിൽ പേർ ചേർക്കുന്നതിനുള്ള ഭഗീരഥപ്രയത്നത്തിലാണ്.