രോഗ്യ ഉദ്യോഗസ്ഥർ വികസിപ്പിക്കുന്ന ഒരു പുതിയ വാക്‌സിൻ പാസ്പോർട്ട് ഒരു മാസത്തിനുള്ളിൽ ആളുകൾക്ക് ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന ഒരു ആപ്പിന്റെ രൂപത്തിലായിരിക്കും.നവംബർ ആദ്യം മുതൽ പാസ്പോർട്ട് ലഭ്യമാക്കുമെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി ഗ്രാന്റ് റോബർട്ട്‌സൺ പറയുന്നു.

അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ അതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.ആപ്പ് വികസിപ്പിക്കുന്നത് സ്വകാര്യ കമ്പനിയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരാണ്. ആപ്പിന്റെ അവസാന ഘട്ട പ്രവർത്തനങ്ങൾ നടന്ന് വരുകയാണെന്നും അദ്ദേഹം അറിയിച്ചു.

പ്രതിരോധ കുത്തിവയ്‌പ്പുകൾ നിർബന്ധമാക്കുന്നില്ലെന്ന് സർക്കാർ ഉറപ്പും നൽകിയിട്ടുണ്ട്. നിങ്ങൾക്ക് വാക്‌സിനേഷൻ എടുക്കാൻ താൽപ്പര്യമില്ലെങ്കിൽ, നിങ്ങൾ ചെയ്യേണ്ടതില്ലെന്നും അദ്ദേഹം ്അറിയിച്ചു