- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ് ബിഐയുടെ വ്യാജ ലിങ്ക് അയച്ച് 38000 രൂപ അടിച്ചു മാറ്റി; തലശേരിയിൽ അദ്ധ്യാപികയുടെ അക്കൗണ്ടിൽ നിന്നും പണം തട്ടി
തലശേരി: തലശേരിയിൽ കോളേജ് അദ്ധ്യാപികയുടെ അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുത്തു. എസ്.ബി.ഐയുടെ വ്യാജ ലിങ്ക് അയച്ചാണ് ഇവരുടെ അക്കൗണ്ടിൽ നിന്നും 38000 രൂപ തട്ടിയെടുത്തത്.തലശേരി എൻ.ടി.ടി.എഫിലെ അദ്ധ്യാപികയായിരുന്ന നീന ബേബിയുടെ പണമാണ് നഷ്ടപ്പെട്ടത് കഴിഞ്ഞ മാസം 23 ന് ഇവരുടെ മൊബൈലിലേക്ക് ഒരു കാൾ വരികയായിരുന്നു.
പാൻ കാർഡ് നമ്പർ അപ് ലോഡ് ചെയ്തിൽ നെറ്റ് ബാങ്കിങ് കട്ടാവുമെന്നായിരുന്നു അറിയിപ്പ് ഇതു പ്രകാരം ഇവർ ലിങ്കിൽ കയറിയപ്പോൾ എസ്.ബി.ഐയുടെ തിന് സമാനമായ ഒരു വെബ് സൈറ്റ് തുറന്നു വരികയായിരുന്നു ഇവർ പാൻ കാർഡുമായി ബന്ധപ്പെട്ട വിവരങ്ങൾ മുഴുവൻ പൂരിപ്പിച്ചു നൽകിയെങ്കിലും ഉടൻ തന്നെ ഇവരുടെ അക്കൗണ്ടിൽ നിന്നും ആദ്യം ഇരുപതിനായിരം രൂപയും പിന്നീട് പതിനെട്ടായിരം രൂപയും പിൻവലിക്കുകയായിരുന്നു.
ഒരു ഒടി.പി നമ്പറോ മെസേ ജോ ഇല്ലാതെയാണ് പണം നഷ്ടപ്പെട്ടതെന്ന് അദ്ധ്യാപിക പറഞ്ഞു.ഇവരുടെ പരാതിയിൽ തലശേരി പൊലിസ് കേസെടുത്തു സൈബർ വിങ്ങിന് കൈമാറി.