യർലണ്ടിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഈ ആഴ്ച 2021/2022 ലെ ഇന്ധന അലവൻസ് പേയ്‌മെന്റ് ലഭിക്കാൻ തുടങ്ങും.28 ആഴ്ചത്തെ സമയപരിധിക്കുള്ളിൽ അയർലണ്ടിലെ ഏകദേശം 370,000 കുടുംബങ്ങൾക്ക് ഈ തുക ലഭ്യമാകും.

2021-2022 വർഷത്തെ ആദ്യ ഇന്ധന അലവൻസ് ആണ് ഈ ആഴ്ചമുതൽ ലഭിക്കുകയ സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി ഹിതർ ഹംപ്രെയ്സ് ആണ് ഇക്കാര്യം അറിയിച്ചത്. ആഴ്ചയിൽ 28 യൂറോവീതവും അല്ലെങ്കിൽ രണ്ട് തവണ 392 യൂറോ വീതവുമാണ് ലഭിക്കുന്നത്.

സാമുഹ്യ സുരക്ഷാ മന്ത്രി എന്ന നിലയിൽ ഇത്തരമൊരാനുകൂല്ല്യം ജനങ്ങൾക്ക് നൽകാൻ കഴിയുന്നതിൽ ഏറെ അഭിമാനമുണ്ടെന്നുും ഹംപ്രെയ്സ് പറഞ്ഞു. മുമ്പ് ലഭിച്ചിരുന്നവർക്കെല്ലാം ആനുകൂല്ല്യം തുടർന്നും ലഭിക്കുമെന്നും . പുതുതായി ആനുകൂല്ല്യത്തിന് അർഹതയുള്ളവർ ഉടൻ അപേക്ഷ നൽകണമെന്നും മന്ത്രി പറഞ്ഞു.