- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒക്ടോബറിൽ ഇന്ധന വില ഉയരും; സൂപ്പർ 98 പെട്രോളിന് 2.60 ദിർഹവും ഡീസലിന് 2.51 ദിർഹവും വില ഉയരും
യുഎഇയിൽ 2021 ഒക്ടോബർ മാസത്തേക്കുള്ള ഇന്ധന വില ഉയരും.സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് പുതുക്കിയ ഇന്ധനവില സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. ഒക്ടോബർ ഒന്നു മുതൽ പുതിയ വില നിലവിൽ വരും.
സൂപ്പർ 98 പെട്രോളിന് അടുത്ത മാസം 2.60 ദിർഹമാണ് വില. നിലവിൽ ഇത് 2.55 ദിർഹമാണ്. സ്‌പെഷ്യൽ 95 പെട്രോളിന് ഇപ്പോഴുള്ള വിലയായ 2.44 ദിർഹത്തിൽ നിന്ന് 2.49 ദിർഹമാക്കി വില വർദ്ധിപ്പിച്ചിട്ടുണ്ട്. ഇ-പ്ലസ് 91 പെട്രോളിന് സെപ്റ്റംബറിൽ 2.36 ദിർഹമായിരുന്നെങ്കിൽ ഒക്ടോബറിൽ 2.42 ദിർഹം നൽകേണ്ടി വരും.
ഡീസൽ വിലയിലും വർദ്ധനവുണ്ട്. അടുത്ത മാസം ഒന്നാം തീയ്യതി മുതൽ ഡീസലിന് 2.51 ദിർഹം നൽകണം. സെപ്റ്റംബറിൽ 2.38 ദിർഹമാണ് ഒരു ലിറ്റർ ഡീസലിന്റെ വില.
Next Story