- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഷിക്കാഗോയിൽ കാറിലിരുന്ന് ചാറ്റ് ചെയ്തിരുന്ന കോളേജ് വിദ്യാർത്ഥിനി വെടിയേറ്റ് മരിച്ചു
ഷിക്കാഗോ : വീടിന് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിലിരുന്ന് സഹോദരിയുമായി ചാറ്റ് ചെയ്തിരുന്ന പതിനെട്ട് വയസ്സുകാരിയും റസിലിങ് ചാമ്പ്യനുമായ മെലിസ ഡില ഗാർസ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു . ഏഴു വെടിയുണ്ടകളാണ് ഇവരുടെ ശരീരത്തിൽ തുളച്ചു കയറിയത് . സെപ്റ്റംബർ 25 ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം . ഹൈസ്കൂളിൽ നിന്നും ഗ്രാജുവേറ്റ് ചെയ്ത് ഷിക്കാഗോ ആർട്ട് ഇൻസ്റ്റിറ്റിയുട്ട് കോളേജിൽ പ്രവേശനം ലഭിച്ചു പഠനം തുടരാനിരിക്കെയാണ് മരണം അപ്രതീക്ഷിതമായി മെലിസയുടെ ജീവിതത്തിന് വിരാമമിട്ടത് .
വെടിയുടെ ശബ്ദം കേട്ട് വീട്ടിൽ നിന്നും പുറത്തേക്ക് വന്ന പിതാവ് കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന മകളെയാണ് . വെടിവച്ചുവെന്ന് പറയപ്പെടുന്ന യുവാവ് സംഭവസ്ഥലത്ത് നിന്ന് ഓടി പോകുന്നതും കണ്ടിരുന്നു യുവാവിനൊപ്പം മറ്റു രണ്ടുപേർ കൂടി ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ മെലിസയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
അവസാനമായി സംസാരിച്ച സഹോദരി ഇസബേലിന് മെലിസയുടെ മരണം വിശ്വസിക്കാനാകുന്നില്ല. ഹാലോവീൻ കോസ്റ്റ്യുമിനെക്കുറിച്ചാണ് ഇരുവരും ചാറ്റ് ചെയ്തിരുന്നത് .
കഴിഞ്ഞ വെള്ളിയാഴ്ച മാത്രം ഷിക്കാഗോ സിറ്റിയിൽ മൂന്നു പേർ വെടിയേറ്റ് കൊല്ലപ്പെടുകയും , ഒരു ഷിക്കാഗോ പൊലീസ് ഓഫീസർ , 15 വയസ്സുള്ള ആൺകുട്ടി എന്നിവർ ഉൾപ്പെടെ 15 പേർക്ക് വെടിയേൽക്കുകയും ചെയ്തിരുന്നു .
വെടിവച്ച അജ്ഞാതനെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പൊലീസ് ഊർജിതപ്പെടുത്തിയിട്ടുണ്ട്