സിനിമാതാരമെന്നതിനൊപ്പം ഒരു ഫിറ്റ്‌നസ് ഐക്കൺ കൂടിയാണ് ശിൽപ ഷെട്ടി. ആരോഗ്യ കാര്യങ്ങളിൽ താരം വളരെ അധികം ശ്രദ്ധ പുലർത്താറുണ്ട്. മക്കളേയും ആരോഗ്യകരമായ ജീവിത ശൈലിയിലൂടെയാണ് താരം വളർത്തുന്നത്. അതുകൊണ്ട് തന്നെ യോഗ ഈ കുടുംബത്തിൽ നിർബന്ധമായ ഒന്നാണ്. . ഇപ്പോഴിതാ മകൻ വിയാൻ തന്റെ കുഞ്ഞനുജത്തി സമിഷയെ യോഗ പരിശീലിപ്പിക്കുന്ന ഒരു ക്യൂട്ട് വിഡിയോയാണ് ശില്പ പങ്കുവച്ചിരിക്കുന്നത്. ആദ്യമൊക്കെ ചേട്ടന്റെ യോഗക്ലാസ് ശ്രദ്ധാപൂർവം നോക്കി കിടന്നെങ്കിലും പതിയെ കുസൃതിയുമായി വിയാനു ചുറ്റും കൂടുകയാണ് സമിഷ.

ഹൃദ്യമായൊരു കുറിപ്പിനൊപ്പമാണ് ശില്പ ഈ കുസൃതി യോഗക്ലാസിന്റെ വിഡിയോ പങ്കുവച്ചത്. 'കുട്ടികൾ നനഞ്ഞ കളിമണ്ണ് പോലെയാണ്. ആരോഗ്യകരമായ ജീവിത ശൈലിയിലേക്കുള്ള അവരുടെ സമീപനത്തെ നാം നേരത്തെ തന്നെ രൂപപ്പെടുത്തണം. സമീകൃതാഹാരം ആസ്വദിക്കുക, ആരോഗ്യത്തോടെയിരിക്കുക, മനസ്സിന്റെയും ആത്മാവിന്റെയും നിയന്ത്രണം നേടുക എന്നിവ ശീലമാക്കുക. വിയാനിൽ ഞാൻ ചെയ്യാൻ ശ്രമിച്ചത് അതാണ്; ഇപ്പോൾ, അവൻ ആ ചുമതല ഏറ്റെടുക്കുകയും തന്റെ കുഞ്ഞ് അനുയായിയായ സമിഷയെ പഠിപ്പിക്കുകയും ചെയ്യുന്നത് എനിക്ക് അഭിമാനമാണ്. യോഗയോടുള്ള അവരുടെ ബന്ധം കാണുന്നത് അവർക്കു വേണ്ടി, അവരോടൊപ്പം ആരോഗ്യത്തോടെയിരിക്കാനുള്ള പ്രചോദനമാണ്.'

 
 
 
View this post on Instagram

A post shared by Shilpa Shetty Kundra (@theshilpashetty)

കുട്ടികൾക്ക് സമീകൃമായ ഭക്ഷണം നൽകേണ്ടതിന്റെ ആവശ്യകതയും ചെറുപ്പം മുതൽ ആരോഗ്യ കാര്യങ്ങളും വ്യായാമവും ശീലമാക്കുന്നതിന്റെ പ്രയോജനങ്ങളും അവർ വിശദീകരിക്കുകയാണ് ഈ കുറിപ്പിൽ. നിരവധി ആരാധകരാണ് ഈ കുരുന്നുകളുടെ വിഡിയോയ്ക്ക് ഇഷ്ടമറിയിച്ച് എത്തിയത്.