- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
യുഎസിൽ വാക്സിനേഷൻ സ്വീകരിച്ച ദമ്പതികൾ മിനിറ്റുകളുടെ വ്യത്യാസത്തിൽ മരിച്ചു
മിഷിഗൺ: കോവിഡ് 19നെ പ്രതിരോധിക്കുന്നതിനു വാക്സിനേഷൻ സ്വീകരിച്ചിരുന്ന ദമ്പതിമാർ ഒരു മിനിട്ടിന്റെ വ്യത്യാസത്തിൽ മരണത്തിനു കീഴടങ്ങി. മിഷിഗണിലുള്ള കാൽ ഡൻഹൻ (56), ഭാര്യ ലിൻഡ് ഡൻഹൻ(66) എന്നിവരാണ് സെപ്റ്റംബർ 27 തിങ്കളാഴ്ച രാവിലെ 11.07 നും, 11.08 നും (ഒരു മിനിട്ടിന്റെ വ്യത്യാസത്തിൽ) കോവിഡിന്റെ അനന്തരഫലങ്ങൾക്ക് ഇരയായത്.
ഈ മാസമാദ്യം ഫാമിലി ക്യാംപിങ്ങിൽ പങ്കെടുത്ത ശേഷമാണ് ഇരുവർക്കും കോവിഡിന്റെ ലക്ഷണങ്ങൾ കണ്ടത്. ജലദോഷം വന്നതു സാധാരണമെന്നായിരുന്നു ഇരുവരും വിശ്വസിച്ചത്. ദിവസങ്ങൾക്കുള്ളിൽ രോഗം ഗുരുതരമാകുകയും ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞിരുന്ന ഇരുവരേയും തിങ്കളാഴ്ച പുറത്തെടുത്തു. ഭാര്യ കിടന്നിരുന്ന മുറിയിലേക്കു ഭർത്താവിനെ വീൽ ചെയറിൽ കൊണ്ടുവന്നു. ദിവസങ്ങളുടെ ഇടവേളക്കു ശേഷം പരസ്പരം കണ്ടുമുട്ടി നിമിഷങ്ങൾക്കുള്ളിലായിരുന്നു ഇരുവരുടേയും മരണം. ഇവരുടെ മകൾ സാറായാണ് വിവരങ്ങൾ വെളിപ്പെടുത്തിയത്.
ട്രിപ്പിനു പോയതിന്റെ മൂന്നാം ദിവസമാണ് ഇരുവർക്കും രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയതെന്നും ഇരുവരും കോവിഡിനെതിരെ കനത്ത ജാഗ്രത പുലർത്തിയിരുന്നുവെന്നും മകൾ പറഞ്ഞു. കോവിഡിനെതിരെ ഇത്രയും മുൻകരുതലുകൾ സ്വീകരിച്ചിട്ടും മരണം മാതാപിതാക്കളെ പിടികൂടിയപ്പോൾ, വാക്സിനേഷനെ ഗൗരവമായി എടുക്കാത്തവരുടെ സ്ഥിതി വളരെ പരിതാപകരമായിരിക്കുമെന്നും മകൾ പറഞ്ഞു.