- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കുടുംബ സമേതം' എന്ന ചിത്രത്തിൽ അവസാനമായി കണ്ടു യാത്ര പറഞ്ഞു; മോനിഷയെ കുറിച്ചുള്ള ഓർമ്മ കുറിപ്പുമായി മനോജ് കെ. ജയൻ
കാലമെത്ര കടന്നു പോയിട്ടും മലയാളികളുടെ മനസ്സിലെ തീരാ വേദനയാണ് മോനിഷ എന്ന നടിയുടെ അകാല വിയോഗം. മലയാളത്തിന്റെ മുഖശ്രീ വിളങ്ങുന്ന മുഖം ആരെയും ആകർഷിക്കുന്നതായിരുന്നു. 1992 ഡിസംബർ 2നാണ് വാഹനാപകടത്തിന്റെ രൂപത്തിൽ മോനിഷയെ മരണം കവർന്നെടുക്കുന്നത്. ആലപ്പുഴയിലെ ചേർത്തലയിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്.
ഇപ്പോൾ തന്റെ സഹപ്രവർത്തകയെ ഓർത്തുകൊണ്ട് നടൻ മനോജ് കെ ജയൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മോനിഷയ്ക്ക് ഒപ്പമുള്ള പഴയകാലചിത്രങ്ങളും മനോജ് പങ്കുവച്ചിട്ടുണ്ട്.
''മോനിഷ- എന്നും നൊമ്പരമുണർത്തുന്ന ഓർമ്മ. എന്റെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു, സഹപ്രവർത്തകയായിരുന്നു. 1990ൽ പെരുന്തച്ചന് ശേഷം 'സാമഗാനം' എന്ന സീരിയലിൽ ഞങ്ങൾ വീണ്ടും ഒന്നിച്ചു. അതിലെ ചിത്രങ്ങൾ ആണിത്. 'കുടുംബ സമേതം' എന്ന ചിത്രത്തിൽ അവസാനമായി കണ്ടു യാത്ര പറഞ്ഞു,'' മനോജ് കെ ജയൻ കുറിക്കുന്നു.
Next Story