വ്യാഴാഴ്ച ബ്രിസ്ബനിൽ ആറ് പുതിയ കൊറോണ വൈറസ് കേസുകൾ രേഖപ്പെടുത്തിയതിനാൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനം. എന്നാൽ പെട്ടെന്നുള്ള ലോക്ഡൗണ് ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.ആറ് കേസുകൾ വ്യത്യസ്ത തലങ്ങളിലായതിനാൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.

ബ്രിസ്‌ബേൻ, ഗോൾഡ് കോസ്റ്റ്, മോറെട്ടൺ ബേ, ലോഗൻ, ടൗൺസ്വില്ലെ, പാം ഐലൻഡ് എന്നിവ വ്യാഴാഴ്ച വൈകുന്നേരം 4 മണി മുതൽ രണ്ടാഴ്ചത്തേക്ക് ലെവൽ 2 നിയന്ത്രണങ്ങളിലേക്ക് മടങ്ങും.
സന്ദർശകരും താമസക്കാരും കുട്ടികളും ഉൾപ്പെടെ ഒരു വീട്ടിലോ പൊതുസ്ഥലങ്ങളിൽ ഒത്തുകൂടാനോ അനുവദിച്ചിട്ടുള്ള ആളുകളുടെ എണ്ണം 30 ആയി കുറയ്ക്കും.

വിവാഹങ്ങളിലും ശവസംസ്‌കാരങ്ങളിലും 100 പേർക്ക് പങ്കെടുക്കാം, പരമാവധി 20 പേർക്ക് വിവാഹങ്ങളിൽ നൃത്തം ചെയ്യാൻ അനുവാദമുണ്ട്.ബ്രിസ്‌ബേണിലെ സൺകോർപ്പ് സ്റ്റേഡിയത്തിൽ ഈ ഞായറാഴ്ച നടക്കുന്ന എൻആർഎൽ ഗ്രാൻഡ് ഫൈനൽ ഉൾപ്പെടെയുള്ള കായിക ഇനങ്ങളിലെ ശേഷി 75 ശതമാനമായി കുറയും.