- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യമെമ്പാടും കനത്ത മഴയും കൊടുങ്കാറ്റിനും സാധ്യത; അയർലന്റിൽ മൂന്ന് കൗണ്ടികളിൽ യെല്ലോ വാണിങ്; മൂടൽമഞ്ഞിനും സാധ്യത ഉള്ളതിനാൽ ഡ്രൈവർമാർക്കും മുന്നറിയിപ്പ്
അയർലൻഡിൽ അടുത്ത ഏതാനും ആഴ്ചകളിൽ കാലാവസ്ഥ ദുഷ്‌കരമായേക്കുമെന്ന് മുന്നറിയിപ്പ് നൽകി മെറ്റ് ഐറാൻ. രാജ്യമെമ്പാടും മഞ്ഞ മഴയ്ക്കും ഇടിമിന്നലിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ചില പ്രദേശങ്ങളിൽ ്, ഇന്ന് രാത്രിയും നാളെ ഒരു നേരവും ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ പറഞ്ഞു
പല ഭാഗങ്ങളിലു കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ 'യെല്ലോ വാണിങ്' നൽകിയിട്ടുമുണ്ട്. ഗാൽവേ, മേയോ, ഡൊനെഗൽഎന്നിവിടങ്ങളിൽ ഇന്നലെ രാത്രി മുതൽ നിലവിലുള്ള വാണിങ് ഇന്ന് രാത്രി 9 മണി വരെ തുടരും.
കിഴക്ക്, തെക്ക് പ്രദേശങ്ങളിൽ ഇന്ന് പകൽ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. മറ്റിടങ്ങളിൽ മേഘം മൂടിയ അവസ്ഥയുമായിരിക്കും. പകൽ അന്തരീക്ഷ താപനില താപനില 13 മുതൽ 16 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെങ്കിലും രാത്രി 9 മണിയോടെ മഴ ആരംഭിക്കും.
നാളെയും ഏകദേശം സമാനമായ കാലാവസ്ഥയായിരിക്കും. ഇടയ്ക്കിടെ ചാറ്റൽ മഴയ്ക്കും സാധ്യതയുണ്ട്. പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ഇടിമിന്നലകളുണ്ടായെക്കുമെന്നും മുന്നറിയിപ്പുണ്ട്. 11 മുതൽ 14 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും.
അടുത്തയാഴ്ചയോടെ കാലാവസ്ഥ പാടേ മാറുമെന്നും, കൊടുങ്കാറ്റ് അസ്വസ്ഥത സൃഷ്ടിക്കുമെന്നും Met Eireann പറയുന്നു. യാത്ര ചെയ്യുന്നവർ അതീവജാഗ്രത പാലിക്കണം.