ഒ.ഐ.സി.സി കുവൈറ്റ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ അന്തരിച്ചഒ.ഐ.സി.സി കുവൈറ്റിന്റെ സജീവ പ്രവർത്തകനും, കുവൈറ്റിലെസാമൂഹിക സാംസ്‌കാരിക വേദികളിലെ നിറസാനിദ്ധ്യവുമായിരുന്ന അൻവർസാദത്ത് അനസിന്റെ മക്കളുടെ വിദ്യാഭ്യാസാവശ്യ ത്തിനായി സ്വരൂപിച്ചസഹായനിധി ബഹുമാനപ്പെട്ട കെപിസിസി പ്രസിഡന്റ് കെ. സുധാകരൻMP കോഴിക്കോട് ഡി.സി.സി ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ അൻവർസാദത്ത് അനസിന്റെ കുടുംബത്തിന് കൈമാറി.

കെപിസിസി വർക്കിങ്പ്രസിഡണ്ട്മാരായ കൊടിക്കുന്നിൽ സുരേഷ് MP, പി.ടി തോമസ് MLA, ടി.
സിദ്ധിക് MLA, കോഴിക്കോട് MP എംകെ രാഘവൻ, കോഴിക്കോട് ഡി.സി.സിപ്രസിഡണ്ട് പ്രവീൺ കുമാർ, ആദം മുൽസി, എൻ. സുബ്രഹമണ്യൻ തുടങ്ങിനിരവധിനേതാക്കൾ പങ്കെടുത്തു.