- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൽ ഫുർഖാൻ വെബിനാർ നാളെ; ജിഹാദ് വസ്തുതയും വർത്തമാനങ്ങളും എന്ന വിഷയത്തിൽ ചർച്ച
മനാമ: അൽ ഫുർഖാൻ സെന്റർ വെബിനാർ നടത്തുന്നു. ഒക്‌റ്റോബർ ഒന്ന് വെള്ളിയാഴ്ച വൈകീട്ട് ആറുമണിക്കാണ് വെബിനാർ. ഏറെ തെറ്റിദ്ധാരണകൾക്കും വിമർശനങ്ങൾക്കും വിധേയമായ ജിഹാദ് എന്ന സാങ്കേതിക പദമാണ് വെബിനാറിൽ ചർച്ച ചെയ്യുന്നത്. ജിഹാദ് വസ്തുതയും വർത്തമാനങ്ങളും എന്ന വിഷയത്തിൽ നടക്കുന്ന വെബിനാർ കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യും.
നിച്ച് ഓഫ് ട്രൂത്ത് പ്രതിനിധി മുസ്തഫാ തൻവീർ മുഖ്യ പ്രഭാഷണം നടത്തും. ബഹ്റൈനിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ കെഎംസിസി ബഹ്റൈൻ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ ഓ.ഐ.സി.സി ബഹ്റൈൻ പ്രസിഡണ്ട് ബിനു കുന്നന്താനം പ്രതിഭ ബഹ്റൈൻ പ്രതിനിധി അഡ്വക്കേറ്റ് ജോയ് വെട്ടിയാടൻ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡണ്ട് അഡ്വക്കേറ്റ് പോൾ സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്ത് സംസാരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Next Story