- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് ഒക്ടോബർ 3 മുതൽ പ്രാബല്യത്തിൽ;മാസ്‌ക് ധരിക്കുന്നതിന് ഇളവ്; പള്ളികളിൽ നമസ്‌കാരത്തിന് സാമൂഹിക അകലം ആവശ്യമില്ല
ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് അനുവദിച്ച് ഭരണകൂടം. നിശ്ചിത മേഖലകളൊഴികെയുള്ള പൊതു സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കേണ്ടതില്ലെന്നതാണ് പ്രധാന ഇളവ്. മാസ്‌ക് നിർബന്ധ മേഖലകൾ ഇനി പറയുന്നവയാണ് മാർക്കറ്റുകൾ, പ്രദർശനങ്ങൾ, ആളുകൾ ഒത്തുകൂടുന്ന ചടങ്ങുകൾ പള്ളി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്പിറ്റലുകൾ, അവയുടെ പരിസരങ്ങൾ പുറം ജോലികളിലേർപ്പെട്ട ജീവനക്കാർ എന്നിവയാണ് അവ.
നാലാം ഘട്ട ഇളവുകളുടെ ഭാഗമായി പള്ളികളിൽ ജുമാ ഉൾപ്പെടെയുള്ള നമസ്‌കാരങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന സാമൂഹിക അകലം പാലിക്കൽ ഒഴിവാക്കി. എന്നാൽ ജുമാ നമസ്‌കാരത്തിന് മുമ്പുള്ള ഖുതുബ സമയത്ത് ഒരു മീറ്റർ അകലത്തിലായിരിക്കണം ഇരിക്കേണ്ടത്. ടോയ്ലറ്റുകൾ തുറക്കാം. ഒപ്പം തിരക്ക് കുറഞ്ഞ പള്ളികളിൽ അംഗസ്‌നാനം നടത്താനുള്ള സൗകര്യങ്ങളും തുറക്കാം. അതേസമയം സ്വന്തമായി നമസ്‌കാരപായ കരുതൽ, ഇഹ്തിറാസ് ഗ്രീൻ സ്റ്റാറ്റസ്, മാസ്‌ക് ധരിക്കൽ തുടങ്ങി നിബന്ധനകൾ കർശനമായി തന്നെ തുടരുമെന്നും മതകാര്യ മന്ത്രാലയം അറിയിച്ചു.
മറ്റു ഇളവുകളും തീരുമാനങ്ങളും: പൊതു സ്വകാര്യ മേഖലകളിൽ മുഴുവൻ ജോലിക്കാർക്കും നേരിട്ട് ഹാജരായി ജോലി ചെയ്യാം. പള്ളികളിലെ മൂത്രപ്പുരകളും ഹൗളുകളും മതകാര്യമന്ത്രാലയത്തിന്റെ അറിയിപ്പ് വരുന്നതിനുനസരിച്ച് തുറക്കും. സമ്മേളനങ്ങൾ, പ്രദർശനങ്ങൾ, മറ്റു ചടങ്ങുകൾ എന്നിവ തുറസ്സായ സ്ഥലങ്ങളിൽ 75% ശേഷിയോടെയും അടച്ചിട്ട മേഖലകളിൽ 50% ശേഷിയോടെയും നടത്താം. എന്നാൽ 90% പേർ വാക്‌സിനേഷൻ പൂർത്തിയാക്കിയവരാകണം. അല്ലാത്തവർ ആന്റിജൻ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് തെളിയിക്കണം.
സമ്മേളനങ്ങൾ, പ്രദർശനങ്ങൾ, മറ്റു ചടങ്ങുകൾ എന്നിവയിൽ തുറസ്സായ സ്ഥലങ്ങളിലാണെങ്കിൽ പരമാവധി ആയിരം പേരും അടച്ചിട്ട സ്ഥലങ്ങളിൽ 500 പേരും മാത്രമേ പങ്കെടുക്കാവൂ. ഇത്തരം പരിപാടികൾക്ക് മന്ത്രാലയത്തിന്റെ അനുമതി നിർബന്ധമാണ്. ഒക്ടോബർ 3 മുതൽ പുതിയ ഇളവുകൾ നിലവിൽ വരും