- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയ്ക്ക് നടപടി തുടങ്ങി; അഞ്ചു വർഷം എത്ര തവണ വേണമെങ്കിലും യുഎഇയിൽ സന്ദർശനം നടത്താം; വിസക്ക് 650 ദിർഹം
യുഎഇയിൽ അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ അപേക്ഷ സ്വീകരിക്കാൻ നടപടി തുടങ്ങി. അഞ്ച് വർഷത്തെ വിസയിൽ വിനോദസഞ്ചാരികൾക്ക് സ്വന്തം സ്പോൺസർഷിപ്പിൽ പല തവണ പ്രവേശിക്കാനും ഓരോ സന്ദർശനത്തിലും 90 ദിവസം രാജ്യത്ത് തങ്ങാനും കഴിയും. ഇത് 90 ദിവസം വരെ നീട്ടാം.
എല്ലാ രാജ്യക്കാർക്കും വിസ അനുവദിക്കും. ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് (ഐസിഎ) വെബ്സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. വിസാ ഫീസായി 650 ദിർഹം (ഏതാണ്ട് 13,148 രൂപ) നൽകണം. അപേക്ഷകന്റെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ ഉൾപ്പെടെയുള്ള രേഖകൾ വെബ്സൈറ്റിൽ നൽകണം.
സ്പോൺസർമാർ ആവശ്യമില്ലാത്ത വിസ എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. ഇക്കഴിഞ്ഞ മാർച്ചിലാണ് യുഎഇ മന്ത്രിസഭ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസക്ക് അനുമതി നൽകിയത്.
Next Story