- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് പൊട്ടിത്തെറിച്ചു; രണ്ട് സഹോദരന്മാർ മരിച്ചു
ഇംഫാൽ : മണിപ്പൂരിൽ ബോംബ് പൊട്ടിത്തെറിച്ച് സഹോരന്മാരായ രണ്ട് പേർ മരിച്ചു. മോറെ പ്രദേശത്തെ ഇന്തോ മ്യാന്മർ അതിർത്തിയിലാണ് സംഭവം. മാലിന്യം തള്ളാനുള്ള കുഴി നിർമ്മിക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. പണിയായുധം സ്ഫോടക വസ്തുവിൽ തട്ടിയതോടെ അത് പൊട്ടിത്തെറിക്കുകയായിരുന്നു.
തെങ്ക്നൗപാൽ സ്വദേശികളായ ലാൽസങ്ക്മൂൺ ഗാണ്ടെ(27), കെങ്കഖോഗിൻ ഗാണ്ടെ(23) എന്നിവരാണ് കൊല്ലപ്പെട്ടത്. അപകടസ്ഥലത്ത് വെച്ച് തന്നെ രണ്ട് പേരും മരിച്ചു. രണ്ടാം ലോക മഹായുദ്ധക്കാലത്ത് നിർമ്മിച്ച ബോംബുകളാണ് ഇതെന്ന് പൊലീസ് അറിയിച്ചു.
യുദ്ധകാലത്ത് കുഴിച്ചിട്ട സ്ഫോടക വസ്തുക്കൾ നേരത്തെയും പ്രദേശത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. 2020 നവംബർ 17 ന്, ഇവിടെ നിന്ന് രണ്ടാം ലോകമഹായുദ്ധകാലത്തെ 122 ഷെല്ലുകളാണ് കണ്ടെത്തിയത്.
ന്യൂസ് ഡെസ്ക്
Next Story