ഒക്കലഹോമ : ഒക്കലഹോമ സിറ്റി മൃഗശാല ബൊട്ടാണിക്കൽ ഗാർഡനിൽ പുതിയതായി ജനിച്ച ജിറാഫിന് പേരിടൽ മത്സരം സംഘടിപ്പിക്കുന്നു. ആദ്യമായി ജുലു എന്ന ജിറാഫ് ജന്മം നൽകിയ കുട്ടിക്കാണു പേരു നിർദേശിക്കണമെന്നാവശ്യപ്പെട്ടു മൃഗശാലാധികൃതർ മത്സരം സംഘടിപ്പിക്കുന്നത്.

ഈ വർഷം മൃഗശാലയിൽ ജനിക്കുന്ന രണ്ടാമത്തെ ജിറാഫാണിത്. ഇതിനുമുമ്പു ജൂൺ മാസം ജുലുവിന്റെ മാതാവിന് മറ്റൊരു ജിറാഫ് കുഞ്ഞ് ജനിച്ചിരുന്നു. കിയോനി എന്നാണ് ഈ കുട്ടിക്ക് പേരു നൽകിയിരിക്കുന്നത്.

പുതിയ കുട്ടിക്ക് നൽകേണ്ട പേരുകളുടെ മാർഗനിർദ്ദേശം മൃഗശാലാധികൃതർ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നാലുപേരുകൾ വരെ ഒരാൾക്കു നിർദേശിക്കാവുന്നതാണ്. ഒക്ലഹോമ സു വെബ്‌സൈറ്റിൽ വിശദവിവരങ്ങൾ ലഭ്യമാണ്.

okczoo.org/giraffecalf -ൽ പേര് സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 3 ആണ്.

ഒക്ടോബർ 5ന് Zoo's facebook പേജിൽ വിജയിച്ച പേര് പരസ്യപ്പെടുത്തും. താൽപര്യമുള്ള ആർക്കും ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണെന്നു മൃഗശാലാധികൃതർ അറിയിച്ചു.