- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനിയുള്ള യാത്രകൾക്ക് അജിത്തിന് നമിത കൂട്ടാകും; സിംഗപ്പൂർ വരെ സൈക്കിളിൽ സഞ്ചരിച്ച് വാർത്തകളിലിടം നേടിയ ചെറുപ്പക്കാരൻ താലി കെട്ടിയത് അസം യുവതിയെ
സൈക്കിളിനെ പ്രണയിച്ച് ലോക ശ്രദ്ധ നേടിയ ആളാണ് എലത്തൂർ സ്വദേശി അജിത്. കോഴിക്കോട് നിന്നും സിംഗപ്പൂർ വരെ സൈക്കിളിൽ സഞ്ചരിച്ചാണ് അജിത്ത് വാർത്താ താരമായത്. യാത്രകൾ നടത്തിക്കൊണ്ടിരിക്കുമ്പോൾ പലരിൽ നിന്നും ഉയർന്ന ചോദ്യമായിരുന്നു ഒരു കല്ല്യാണം കഴിക്കണ്ടേ? ജീവിതത്തിൽ ഒരു കൂട്ടൊക്കെ വേണ്ടേ എന്ന്. യാത്രകൾ ഇഷ്ടപ്പെടുന്ന, സൈക്കിളിനെ സ്‌നേഹിക്കുന്ന ഒരാളെയാണ് താൻ തേടുന്നതെന്നായിരുന്നു അവരോടെല്ലാം അജിത് പറഞ്ഞത്.
കാത്തിരിപ്പിനൊടുവിൽ മനസിൽ കണ്ടതുപോലെ ഒരാൾ അജിത്തിന്റെ ജീവിതത്തിലേക്ക് വന്നു. സൈക്കിളിനെ പ്രണയിക്കുന്ന, ലോകം മുഴുവൻ ചുറ്റാൻ ആഗ്രഹിക്കുന്ന ഒരാൾ. അസമിലെ ജാഗി റോഡ് സ്വദേശിയായ നമിതയെ ഇരുവീട്ടുകാരുടെയും ആശീർവാദത്തോടെ അജിത്ത് താലികെട്ടി. ഇനിയുള്ള യാത്രകൾ തനിക്കൊപ്പം നോമി എന്ന് വിളിക്കുന്ന നമിതയുണ്ടാവുമെന്ന് അജിത് പറയുന്നു.
Next Story