- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബശ്രീയിലെ പരിശീലനം പൂർത്തിയായി; അഞ്ചു പേർ ഇനി ജോലിക്കായി ജർമനിയിലേക്ക് പറക്കും
തിരുവനന്തപുരം: കുടുംബശ്രീയിലെ പരിശീലനം പൂർത്തിയാക്കിയ അഞ്ചു പേർ ജോലിക്കും ഉപരി പഠനത്തിനുമായി ഇനി ജർമനിയിലേക്ക് പറക്കും. അഞ്ചു കൊയിലാണ്ടിക്കാരും ഒരു തിരുവനന്തപുരംകാരിയുമാണ് ജർമനിക്ക് പറക്കാൻ ഭാഷ പഠിക്കുന്നത്. കുടുംബശ്രീയിലൂടെ തൊഴിൽ നൈപുണ്യം നേടിയ ഇവർ കുറച്ച് മാസങ്ങൾക്കകം ജർമനിയിലേക്ക് പറക്കും. രണ്ടുമാസമായി ഇവർ ജർമൻ ഭാഷ പഠിക്കുന്നു.
ദീൻദയാൽ ഉപാധ്യായാ ഗ്രാമീൺ കൗശല്യ യോജനയിലൂടെയാണ് (ഡി.ഡി.യു.ജി.കെ.വൈ.) ഇവർ മികച്ച തൊഴിലിനും ഉന്നതപഠനത്തിനുമായി ജർമനിയിലേക്ക് പോകുന്നത്. പ്ലസ് ടു നിലവാരത്തിലുള്ള നൈപുണ്യ പരിശീലനമാണ് കൈമുതൽ. തിരുവനന്തപുരത്തുനിന്നുള്ള ശില്പ ശിവാനന്ദൻ കൊയിലാണ്ടിയിൽനിന്നുള്ള അജു ജോസഫ്, അൻജാസ് ടി.കെ., ത്വാഹ കെ, അമർനാഥ്. സി, മുഹമ്മദ് സൂഫിയാൻ എന്നിവരാണ് ആ ആറുപേർ.
ജർമനിയിൽ ആഴ്ചയിൽ ലഭിക്കുന്ന 40 മണിക്കൂറിൽ 70 ശതമാനം സമയവും ഇവർക്ക് ജോലിചെയ്യാം. ബാക്കി സമയം പഠിക്കാം. 150-ലേറെ പേർ നിലവിൽ ഇതിനായി ജർമൻ പഠിക്കുന്നുണ്ട്. തൊഴിൽ നൈപുണ്യവുമായി മൂന്നൂറിലേറെ പേർ വിവിധ രാജ്യങ്ങളിലേക്ക് പറന്നുകഴിഞ്ഞു. അമ്പതിനായിരത്തിലേറെ രൂപയാണ് ഇവർക്ക് മാസവരുമാനം.
സംസ്ഥാനത്ത് 200 പരിശീലന കേന്ദ്രങ്ങളാണ് ഉള്ളത്. ആറുവർഷത്തിനിടെ 56,360 പേർക്ക് പരിശീലനം നൽകി. 42,078 പേർക്ക് തൊഴിൽ ലഭിച്ചു. ലോജിസ്റ്റിക്‌സ്, ഫാഷൻ ടെക്നോളജി, ഇൻഡസ്ട്രിയൽ ഇലക്ട്രീഷ്യൻ, ഫുഡ് ആൻഡ് ബിവറേജ് സർവീസ്, സെയിൽസ് അസോസിയേറ്റ്, ഡ്രാഫ്റ്റ്സ്മാൻ, മൾട്ടി കുസീൻ കുക്ക്, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, കസ്റ്റമർ കെയർ എക്‌സിക്യുട്ടീവ്, റീട്ടെയിൽ സെയിൽസ് പേഴ്സൺ, സോഫ്റ്റ്‌വേർ ഡെവലപ്പർ, ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം.