രാജ്യത്തെ സാധാരണക്കാർക്ക് ഇരുട്ടടിയായി ഗ്യാസ് ഇലക്ട്രിസിറ്റി നിരക്കുകൾ കുത്തനെ ഉയരുമെന്ന് ഉറപ്പായി. ഇതോടെ ഗാർഹിക നിവാസികൾ വെള്ളിയാഴ്ച (ഒക്ടോബർ 1) മുതൽ ഡിസംബർ 31 വരെ യൂട്ടിലിറ്റി ബില്ലുകൾക്കായി കൂടുതൽ പണം നൽകേണ്ടിവരും.മുൻ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ വൈദ്യുതി നിരക്കുകൾ ശരാശരി 3.2 ശതമാനം വർദ്ധിക്കുമെന്ന് ദേശീയ ഗ്രിഡ് ഓപ്പറേറ്റർ എസ്‌പി ഗ്രൂപ്പ് വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

കുടുംബങ്ങൾക്ക് നിരക്കുകൾ ശരാശരി 3.1 ശതമാനമായി ഉയരും.വൈദ്യുതി ഉൽപാദന കമ്പനികൾക്ക് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള ചെലവ് ഉയർന്നതാണ് നിരക്ക് വർദ്ധനവിന് കാരണം.കുടുംബങ്ങൾക്ക്, ചരക്ക് സേവന നികുതി (ജിഎസ്ടി) ഒഴികെ, നാലാം പാദത്തിൽ വൈദ്യുതി നിരക്ക് ഒരു കിലോവാട്ട് മണിക്കൂറിന് (kwh) 23.38 സെന്റിൽ നിന്ന് 24.11 സെന്റായി വർദ്ധിക്കും.കഴിഞ്ഞ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിലെ ഏറ്റവും ഉയർന്ന വിലയാണിത്.നാല് മുറികളുള്ള ഹൗസിങ് ബോർഡ് ഫ്‌ളാറ്റുകളിൽ താമസിക്കുന്ന കുടുംബങ്ങളുടെ ശരാശരി പ്രതിമാസ വൈദ്യുതി ബിൽ 2.49 ഡോളർ വർദ്ധിക്കും.

വരുന്ന പാദത്തിൽ ഗാർഹിക വാതക നിരക്കുകളും വർദ്ധിക്കും. അവ ഓരോ കിലോവാട്ടിനും 0.57 സെന്റ് ഉയരുമെന്ന് ഇവിടെ പൈപ്പ്ഡ് ടൗൺ ഗ്യാസ് ഉത്പാദകനും റീട്ടെയിലറുമായ സിറ്റി ഗ്യാസ് പറഞ്ഞു.ജിഎസ്ടി ഒഴികെ, നിരക്ക് വെള്ളിയാഴ്ച മുതൽ ഡിസംബർ 31 വരെ ഒരു കിലോവാട്ടിന് 18.47 സെന്റിൽ നിന്ന് 19.04 സെന്റായി ഉയരും. ജിഎസ്ടിയോടെ നിരക്ക് ഓരോ കിലോവാറ്റിനും 20.37 സെന്റാകും