- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോർക്ക്, ഡബ്ലിൻ, ലീമറിക്ക് അടക്കം പത്തോളം കൗണ്ടികളിൽ വാടക 1000 യൂറോയ്ക്ക് മുകളിൽ; കുതിച്ചുയരുന്ന വീട്ടുവാടകമൂലം വെട്ടിലായത് ആയിരങ്ങൾ
രാജ്യത്ത് വീടുകളുടെ വാടക കുത്തനെ വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ.യന്ത്രണ നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി ഭൂഉടമകൾ വാടക വർധിപ്പിക്കുന്നതായി റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിന്റെ മുന്നറിയിപ്പ്. വാടക വർധന അനഭിലഷണീയമായ നിലയിലേയ്ക്ക് നീങ്ങിയിരിക്കുകയാണെന്ന് ബോർഡ് ചൂണ്ടിക്കാട്ടുന്നു.
2021 ലെ രണ്ടാം പാദത്തിലെ കണക്കുകളെ ആധാരമാക്കിയുള്ള റിപ്പോർട്ടുകളാണ് ഏഴ് ശതമാനം വാടക വർദ്ധിച്ചതായി കണ്ടെത്തിയത്. രാജ്യത്തെ റസിഡന്റൽ ടെനാൻസീസ് ബോർഡാണ് ഈ കണക്കുകൾ പുറത്ത് വിട്ടത്.2019 മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഏറ്റവും കൂടിയ കണക്കുകളാണിത്.
32 യൂറോ വർദ്ധിച്ച് 1352 യൂറോയാണ് രണ്ടാം പാദത്തിലെ ശരാശരി വാടകയായി കണക്കാക്കിയത്. എപ്രീൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഡബ്ലിനാണ് ഏറ്റവുമധികം വാടകനിരക്കുള്ള സ്ഥലമായി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളത് 1,848 യൂറോയാണ് ഇവിടുത്തെ ശരാശരി വാടക.
കോർക്ക്, ഡബ്ലിൻ, ഗോൾവേ, കിൽഡെയർ, കിൽക്കെന്നി, ലാവോസ്, ലിമെറിക്ക്, ലൂത്ത്, മീത്ത്, വിക്ലോ എന്നിങ്ങനെ 10 കൗണ്ടികളിൽ ശരാശരി പ്രതിമാസ വാടക 1,000 യൂറോയ്ക്ക് മുകളിലാണ്. 2021 -ന്റെ രണ്ടാം പാദത്തിൽ മൂന്ന് കൗണ്ടികൾ ഒഴികെ മറ്റെല്ലായിടത്തും വാടക വർദ്ധിച്ചു. ലെയ്ട്രിമിലെ വാടക വർദ്ധിച്ചത് 17.6 ശതമാനമാണ്. അതേസമയം ലൂത്തിൽ 0.5% വാടക കുറഞ്ഞു. ഡോണഗേലാണ് ഏറ്റവും കുറഞ്ഞ പ്രതിമാസ വാടകയുള്ള കൗണ്ടി. ഇവിടെ മാസം 677 യൂറോയാണ് വാടക.
ഡബ്ലിനിലാണ് വാടക ഏറ്റവും കൂടുതൽ. ഇവിടെ ശരാശരി വാടക പ്രതിമാസം 1,848 യൂറോയിലെത്തി. ആദ്യ ക്വാർട്ടറിനെ അപേക്ഷിച്ച് 1.2% കൂടുതലാണ്. വർഷം തോറും 2.4 ശതമാനമാണ് ഇവിടെ വാടക കൂട്ടുന്നത്. ഗോൾവേ നഗരത്തിലാണ് ഉയർന്ന രണ്ടാമത്തെ വാടക. 1,355 യൂറോയാണ് ഇവിടെ പ്രതിമാസ വാടക. തൊട്ടുപിന്നിൽ കോർക്കാണ്; 1,344 യൂറോ, ലിമെറിക്കിൽ 1,196 യൂറോയാണ് വാടക. കോർക്ക്, ഗാൽവേ നഗരങ്ങളിലെ വാർഷിക വാടക വളർച്ചാ നിരക്ക് യഥാക്രമം 6.3 ശതമാനവും 9.2 ശതമാനവും ആണ്.