ത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളുടെ പ്രവർത്തനവും നിബന്ധനകളോടെ സാധാരണ നിലയിലേക്ക് തിരിച്ചു കൊണ്ട് വരുന്നു. ഒക്ടോബർ 3 ഞായറാഴ്ച മുതൽ മുഴുവൻ കുട്ടികൾക്കും സ്‌കൂളിലെത്താം. ഞായറാഴ്‌ച്ച മുതൽ 100% ഹാജർ നിലക്ക് സർക്കാർ അനുമതി നൽകി.

50% കുട്ടികൾ നേരിട്ടത്തിയും ബാക്കി പകുതിക്ക് ഓൺലൈൻ ക്ലാസ്സുകളുമെന്ന ബ്ലെൻഡഡ് പഠന രീതി ഇതോടെ ഒഴിവാകും സ്‌കൂളിൽ പാലിക്കേണ്ട നിബന്ധനകൾ: -കുട്ടികൾക്കിടയിൽ 1 മീറ്റർ സാമൂഹിക അകലം നിർബന്ധം. -അദ്ധ്യാപകർ, ജീവനക്കാർ തുടങ്ങിയവരും സുരക്ഷിത അകലം പാലിക്കണം. -എല്ലാവർക്കും മാസ്‌ക് നിർബന്ധം. -സ്‌കൂൾ ബസ്സുകളുടെ ശേഷി 75% ആകാം