ഹൂസ്റ്റൺ: തൊടുപുഴ - മൂവാറ്റുപുഴ - കോതമംഗലം ത്രിവേണി ചുറ്റുവട്ടം അമേരിക്കൻപ്രവാസി സംഗമം അത്യന്തം ആകർഷകവും ശ്രദ്ധേയവുമായി. സെപ്റ്റംബർ 25നു വെർച്വൽ സൂംപ്ലാറ്റ്‌ഫോമിൽ സംഘടിപ്പിച്ച സംഗമത്തിൽ നാട്ടിലെ പ്രസ്തുത പ്രദേശങ്ങളിൽ നിന്നും അമേരിക്കയിലെ വിവിധഭാഗങ്ങളിൽ നിന്നും ധാരാളം പേർ പങ്കെടുക്കുകയും അവരുടെ നാടിനോടുംനാട്ടാരോടുമുള്ള ഗൃഹാതുര ചിന്തകളും ഊഷ്മളതയും പങ്കുവയ്ക്കുകയുമുണ്ടായി.നാട്ടിലെ അവരുടെ വ്യക്തി കുടുംബ ബന്ധങ്ങളും സൗഹാർദ്ദതയും വിദ്യാലയ ജീവിതാനുഭവങ്ങളും പ്രവർത്തനങ്ങളും പങ്കെടുത്ത പലരും ഹ്രസ്വമായി വിവരിക്കുകയുണ്ടായി. ആ പ്രദേശങ്ങളിലെപല തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും വെർച്വൽ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.

ഇടുക്കി എംപി ഡീൻ കുര്യാക്കോസ്, എംഎ‍ൽഎ മാരായ ഡോ. മാത്യു കുഴൽനാടൻ,
എൽദോസ് കുന്നപ്പിള്ളി, അവിടത്തെ വിവിധ മുനിസിപ്പൽ പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് പ്രസിഡന്റ് വൈസ് പ്രസിഡന്റ് എന്നീ വിവിധ നിലകളിലുള്ള ഡോ. ജോസ് അഗസ്റ്റിൻ, മേഴ്‌സി ജോർജ്,ബീനാ ഫ്രാൻസിസ്, വിൽസി ഷാജി ആടുകുഴിയിൽ, സാബു ജോൺ തുടങ്ങിയവർ നാടിന്റെസവിശേഷതകളെയും വിവിധ വികസന പ്രവർത്തനങ്ങളെയും പരാമർശിച്ചു സംസാരിച്ചു.അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്ക് സിറ്റിയിൽ് പബ്ലിക്ക് അഡ്വക്കേറ്റായി മത്സരിക്കുന്ന ഡോ. ദേവി എലിസബത്തു നമ്പ്യാപറമ്പിലും, യോഗത്തിൽ വളരെ സജീവമായി പങ്കെടുത്തു. ഡോക്ടർ ദേവിയുടെ ജനനം ന്യൂയോർക്കിൽ ആണെങ്കിലും അവരുടെ മാതാപിതാക്കൾകലൂർ - പൈങ്ങോട്ടൂർ തൊടുപുഴക്കാരാണ്. ഡോക്ടർ ദേവിയുംപിതാവായ ജോയിനമ്പ്യാപറമ്പിലും മാതാവ് സുശീലാ നമ്പ്യാപറമ്പിലും അവരുടെ നാടുമായ ഗൃഹാതുരചിന്തകൾ പങ്കുവയ്ക്കാൻ മറന്നില്ല.

അമേരിക്കയിലെ മെഡിക്കൽ രംഗത്തും ടി.വി ബ്രോഡ്കാസ്റ്റ്
രംഗത്തും രാഷ്ട്രീയത്തിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. ദേവി എലിസബത്ത് മത്സരി
ക്കുന്ന ന്യൂയോർക്ക് സിറ്റി പബ്ലിക് അഡ്വക്കേറ്റ് എന്ന തസ്തിക വളരെ പ്രാധാന്യമേറിയതാണ്.
ന്യൂയോർക്ക് സിറ്റിയിലെ ഭരണാധികാരിയായ മേയർക്ക് താൽക്കാലികമായി എന്തെങ്കിലും
സംഭവിച്ചാൽ അല്ലെങ്കിൽ മേയറുടെ അഭാവത്തിൽ മേയറുടെ ചുമതലകൾ നിർവഹിക്കുന്ന ജനപ്രതിനിധികൂടിയാണ് പബ്ലിക്ക് അഡ്വക്കറ്റ് എന്ന വ്യക്തി. തങ്ങളുടെ നാടിന്റെ കൂടെ അഭിമാനമായഡോ. ദേവിക്ക് ഈ നാട്ടുകൂട്ടം നൂറുശതമാനം പിൻതുണ നൽകുന്നതായി അറിയിച്ചു.ന്യൂയോർക്ക് സിറ്റി ഏരിയായിൽ അധിവസിക്കുന്ന എല്ലാവരും ഡോ. ദേവിക്ക് വോട്ടു
ചെയ്യണമെന്നുകൂടെ അവിടെ കൂടിയവർ ആഹ്വാനം ചെയ്തു.പത്രമാധ്യമ പ്രതിനിധികളും, സംഘടനാ പ്രവർത്തകരും എഴുത്തുകാരും ഭാഷാസാഹിത്യപ്രവർത്തകരും, മറ്റ് ധാരാളം അതിഥികളും വെർച്വൽ സംഗമത്തിൽ പങ്കെടുത്ത് യോഗത്തിന് ആശംസകൾ നേർന്നു സംസാരിച്ചു. ആ നാടിന്റെ പൗരാണികതയും സംസ്‌കാര സവിശേഷതകളും ചരിത്ര
സംഭവങ്ങളെയൊക്ക ആധാരമാക്കി ആ നാട്ടിൽ ബന്ധങ്ങളും വേരുകളുമുള്ള അമേരിക്കൻ പ്രവാസികൾവളരെ ആവേശപൂർവ്വമാണ് സംസാരിച്ചത്.

അതിഥികളും, നാട്ടുകാരുമായി യോഗത്തിൽ പങ്കടുത്തു സംസാരിച്ചവരിൽ ചിലർ
ജോർജ് കട്ടിക്കാരൻ, പോൾ കറുകപ്പിള്ളി, പി.പി ചെറിയാൻ, ജീമോൻ റാന്നി, ജോർജ് പാടി
യേടം, പ്രൊഫസർ സെബാസ്റ്റ്യൻ വട്ടമറ്റം, വർഗീസ് പോത്താനിക്കാട്, ജോസ് നെടുങ്കല്ലേൽ,
ജോർജ് ഏഴാനിക്കാട്, ത്രേസ്യാക്കുട്ടി താഴത്തുവീട്ടിൽ, ജോൺ ഇളമത, ഡോ. എഫ്.എം
ലാസർ, തോമസ് മാത്യു, ജോസഫ് ഏബ്രഹാം, ബാബു തെക്കേക്കര, ജോസഫ് കുര്യാപ്പുറം, ഷീലാ
ജോസഫ്, എം.കെ പരീത്, റാണി ജോർജ്, ത്രേസ്യാകുട്ടി പുൽപറമ്പിൽ, തങ്കമ്മ തോമസ്,
ജോയി നമ്പ്യാപറമ്പിൽ, ആഗ്‌നസ് മാത്യു, ലിജോ ജോൺ, ജയിംസ് ഇല്ലിക്കൽ, ഷീലാ മാത്യു,
ഐ.സി ജോസഫ്, ജോൺ മാത്യു, വിൽസൻ കല്ലൂർക്കാട്, മൊയ്തു പരീക്കണ്ണി, ചാക്കോ നാടു
കാണി, മേരി കുര്യാക്കോസ്, സിറിയക് സ്‌കറിയാ, മോട്ടി മാത്യു, ജോസഫ് കണ്ണാടൻ,
എൽസി മാത്യു, ഡാനിയേൽ റാത്തപ്പിള്ളി, സാബു ജോൺ, അലക്‌സ് മാത്യു തുടങ്ങിയവ
രാണ്. തോമസ് ഒലിയാൻകുന്നേൽ, കുഞ്ഞമ്മ മാത്യു, ജോയി ഇട്ടൻ, സജി കരിമ്പന്നൂർ മുതലാ
യവർ വിശിഷ്ടാതിഥികളെ സദസ്സിനു പരിചയപ്പെടുത്തി സംസാരിച്ചു. ഈ വെർച്വൽ
മീറ്റിംഗിലും ഓപ്പൺഫോറത്തിലും പങ്കെടുത്ത എല്ലാവർക്കും ആശയങ്ങൾ പങ്കുവയ്ക്കുവാനും
അഭിപ്രായങ്ങൾ രേഖപ്പെടുത്തുവാനും ആകാവുന്നത്ര തുല്യനീതിയും അവസരവും നൽകാൻ
മോഡറേറ്ററായി പ്രവർത്തിച്ച എ.സി. ജോർജ് അങ്ങയറ്റം സൗഹാർദ്ദപരമായി തന്നെ പ്രവർത്തിച്ചു.