ൻഡ്രൂസ് സർക്കാർ വെള്ളിയാഴ്ച വാക്‌സിൻ നിർബന്ധമാക്കാനുള്ള ഉത്തരവിനെ തുടർന്ന് എതിർപ്പുമായി നിരവധി പേർ തെരുവിലിറങ്ങി. ഇന്ന്മെൽബണിലെ തെരുവുകളിൽ മാർച്ച് നടത്തിയ പ്രതിഷേധക്കാരെ വിക്ടോറിയൻ പൊലീസ് ആക്രമിച്ചതോടെ വാക്‌സിനേഷൻ വിരുദ്ധ പ്രകടനം അക്രമാസക്തമായി.

വിക്ടോറിയയിലെ അവശ്യ തൊഴിലാളികൾക്ക് കോവിഡ് -19 വാക്‌സിൻ ലഭിക്കണമെന്ന ഉത്തരവിൽ പ്രതിഷേധിച്ച് ആണ് നൂറ്കണക്കിന് പേർ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്.പുതിയ ഉത്തരവിന് കീഴിൽ വരുന്നവർ ഒക്ടോബർ 15 -നുള്ളിൽ ആദ്യ ഡോസ് വാക്‌സിനും നവംബർ 26 -നകം രണ്ടാമത്തെ ഡോസും സ്വീകരിക്കണം.
എല്ലാ നിർമ്മാണത്തൊഴിലാളികളും സെപ്റ്റംബർ 23 ന് രാത്രി 11.59-ഓടെ തങ്ങളുടെ ആദ്യ ഡോസ് കോവിഡ് -19 വാക്‌സിൻ കഴിച്ചിട്ടുണ്ടെന്ന് തൊഴിലുടമയോട് തെളിവ് കാണിക്കേണ്ടതുണ്ട്.

വിക്ടോറിയൻ പാർലമെന്റ്, ആരാധനാലയം, സിഎഫ്എംഇയു കെട്ടിടം എന്നിവ ലക്ഷ്യമാക്കിയുള്ള രണ്ടാഴ്ചത്തെ നിയമവിരുദ്ധ പ്രകടനങ്ങൾക്കും അറസ്റ്റുകൾക്കും ശേഷമാണ് വീണ്ടും ഇന്ന് പ്രതിഷേധം നടന്നത്.