ണ്ണൂർ ജില്ലയിലെ മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ തൊഴിൽ വകുപ്പ്മന്ത്രിയുമായിരുന്ന , എൻ. രാമകൃഷ്ണന്റെ ഒമ്പതാം ചരമവാർഷികദിനമായ ഒക്ടോബർ ഒന്നിന് ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂർ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം അബ്ബാസിയയിലെഒ.ഐ.സി.സി വെച്ച് കുവൈറ്റ് ഒ.ഐ.സി.സി പ്രസിഡണ്ട് ,വർഗ്ഗീസ്പുതുക്കുളങ്ങര ഉത്ഘാടനം ചെയ്തു.

ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂർ ജില്ലാ ആക്ടിങ് പ്രസിഡന്റ് ലിപിന്മുഴക്കുന്ന് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒ.ഐ.സി.സി നേതാക്കളായ ,ഹമീദ് കേളോത്ത്, എം. എ. നിസ്സാം, മാണി ചാക്കോ, ഇല്ലിയാസ്പൊതുവാച്ചേരി, മഹമൂദ് പെരുമ്പ, രജിത്ത് തൊടീക്കളം, ബോണിതുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.ഒ.ഐ.സി.സി കണ്ണൂർ ജില്ലാ ജനറൽ സെക്രെട്ടറി , ഷോബിൻ സണ്ണിസ്വാഗതവും , ഷരൺ കോമത്ത് നന്ദിയും പറഞ്ഞു.