ദോഹ: ദോഹ മെട്രോ ഞായറാഴ്‌ച്ച മുതൽ 75 ശതമാനം ശേഷിയിൽ ഓടിത്തുടങ്ങും. നിലവിൽ ആകെയുള്ള സീറ്റുകളുടെ 50 ശതമാനം യാത്രക്കാരെയാണ് മെട്രോയിൽ കറ്റുന്നത്.

ഒക്ടോബർ 3 മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇവുകൾ നല്കുന്നതിന്റെ ഭാഗമായാണ് കൂടുതൽയാത്രക്കാരെ അനുവദിക്കുന്നത്.മെട്രോ ലിങ്ക്, മെട്രോ എക്സ്‌പ്രസ് സേവനങ്ങളിലും കൂടുതൽ ആളുകൾക്ക് സഞ്ചരിക്കാനാവും.