തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമ്മീഷന്റെ മാറ്റിവെച്ച മൂന്നു വകുപ്പുതല പരീക്ഷകൾ ഈ മാസം 9, 13 തീയതികളിൽ നടക്കും. സെപ്റ്റംബർ 27നും ഈ മാസം 8, 11 തീയതികളിലും നടത്താനിരുന്ന പരീക്ഷകളാണ് 9, 13 തീയതികളിൽ നടക്കുക.

പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാർക്കും ബാധകമാകുന്ന അക്കൗണ്ട് ടെസ്റ്റ് (ഹയർ) പാർട്ട് 2 പേപ്പർ 1 പരീക്ഷയും കെഎസ്ഇബി ജീവനക്കാർക്കും കൂടി ബാധകമാകുന്ന അക്കൗണ്ട് ടെസ്റ്റ് (ഹയർ) പാർട്ട് 2 - പേപ്പർ 1 പരീക്ഷയും ഈ മാസം 13 ന് ഉച്ചയ്ക്ക് 2 മുതൽ 3.30 വരെ നടക്കും. അക്കൗണ്ട് ടെസ്റ്റ് ഫോർ എക്സിക്യൂട്ടീവ് ഓഫിസേഴ്സ് - പേപ്പർ 1, 2 പരീക്ഷകൾ ഈ മാസം 9ന് നടക്കും.

പേപ്പർ ഒന്നും രണ്ടും പരീക്ഷകൾ രണ്ടു സെഷനുകളിലായി രാവിലെ 10 മുതൽ 11.30 വരെയും ഉച്ചയ്ക്ക് രണ്ടു മുതൽ വൈകുന്നേരം നാലു വരെയുമാണ് നടക്കുക. പുതുക്കിയ അഡ്‌മിഷൻ ടിക്കറ്റ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യണം. ഈ മാസം 8, 11 തീയതികളിൽ നടത്തുന്ന മറ്റു വകുപ്പുതല പരീക്ഷകൾക്ക് മാറ്റമില്ലെന്നും പി എസ് സി അറിയിച്ചു.