- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂർ വരന്തരപ്പിള്ളിയിൽ മഴയിൽ പരക്കെ നാശം
തൃശൂർ: കനത്ത മഴയിൽ തൃക്കൂർ ഭരതയിൽ മാക്കിലകുളം തോടിന്റെ ബണ്ട് പൊട്ടി പ്രദേശത്തെ 5 വീടുകളിൽ വെള്ളം കയറി. മറ്റത്തൂർ വെള്ളിക്കുളം വലിയ തോടും പൂവാലിത്തോടും കവിഞ്ഞൊഴുകി നിരവധി വീടുകളിൽ വെള്ളം കയറി. വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. പ്രധാന റോഡുകളിൽ മണ്ണിടിഞ്ഞു വീണതോടെ ഗതാഗതം തടസ്സപ്പെട്ടു.
വരന്തരപ്പിള്ളി കുരുടിപാലത്തിന് സമീപത്തെ കടകളിൽ വെള്ളം കയറി. ചാലക്കുടി കൊന്നക്കുഴിയിൽ കോഴിഫാമിലേക്ക് വെള്ളം കയറി മുന്നൂറോളം കോഴിക്കുഞ്ഞുങ്ങൾ ചത്തു. തൃശൂർ കിഴക്കുംപാട്ടുകരയിൽ മതിൽ ഇടിഞ്ഞ് 2 വീടുകൾക്ക് വിള്ളൽ വീണു. മലയോര മേഖലയിൽ റോഡുകൾ തകർന്നു. പാടശേഖരങ്ങൾ വെള്ളത്തിനടിയിലായി.
മറുനാടന് മലയാളി ബ്യൂറോ
Next Story