- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസിന് അഴകൊഴമ്പൻ സമീപനം എന്ന ലീഗിന്റെ വിമർശനം സദുദ്ദേശ്യത്തോടെ; തെരഞ്ഞെടുപ്പുകളിലെ തോൽവിക്ക് കാരണം കൂടെയുള്ളവരുടെ കാലുവാരലെന്നും രമേശ് ചെന്നിത്തല
തിരുവനന്തപുരം: കോൺഗ്രസിന് ന്യൂനപക്ഷ വിവാദങ്ങളിലെല്ലാം അഴകൊഴമ്പൻ സമീപനമാണെന്ന മുസ്ലിം ലീഗിന്റെ വിമർശനം സദുദ്ദേശ്യത്തോടെയാണെന്നു രമേശ് ചെന്നിത്തല. മുസ്ലിം ലീഗ് പ്രവർത്തകസമിതിയിലാണു സമീപകാലത്തുണ്ടായ ന്യൂനപക്ഷ വിവാദങ്ങളിലെല്ലാം അഴകൊഴമ്പൻ സമീപനമാണ് കോൺഗ്രസിനെന്ന വിമർശനമുയർന്നത്.
തെരഞ്ഞെടുപ്പുകളിലെ തോൽവിക്ക് കാരണം കൂടെയുള്ളവരുടെ കാലുവാരലാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഖദറിട്ട് നടന്നാൽപോര, യുഡിഎഫിന് വോട്ടുകൂടി ചെയ്യണമെന്ന് ചെന്നിത്തല പറഞ്ഞു.പ്രവർത്തകർ ആത്മാർഥതയും സത്യസന്ധതയും പുലർത്തുന്നവരാവണം. സംഘടനാ തലത്തിൽ വരുന്ന പുതിയ രീതികളോട് എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാല ബിഷപ്പിന്റെ പ്രസ്താവനയിലും സംവരണ വിഷയത്തിലുമെല്ലാം കോൺഗ്രസിന്റെ ആശയക്കുഴപ്പം പ്രകടമായിരുന്നു. കോൺഗ്രസിൽ ഐക്യമില്ലെങ്കിൽ അതു ബാധിക്കുക യുഡിഎഫിനെ ആകെയാണെന്നും മുസ്ലിം ലീഗ് നേതൃയോഗം വിലയിരുത്തുന്നു. കോൺഗ്രസിലെ പരസ്യ വിഴുപ്പലക്കലിൽ അതൃപ്തിയുണ്ടെങ്കിലും അക്കാര്യവും ലീഗ് നേതൃത്വം പരസ്യമായി പറഞ്ഞില്ല. കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ ന്യൂനതകളുണ്ടെങ്കിൽ അത് അവർ തന്നെ പരിഹരിക്കുമെന്ന് ജനറൽ സെക്രട്ടറി പി.എം.എ.സലാം പ്രവർത്തക സമിതി യോഗത്തിന് ശേഷം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ