- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർഷകർക്കും തീരദേശവാസികൾക്കും ദളിതർക്കും നീതി ഉറപ്പുവരുത്തണം; ബഫർ സോൺ പുനർനിർണയം നടത്തണമെന്നും കെസിബിസിയുടെ പ്രത്യേക സമ്മേളനം
കോട്ടയം: കർഷകർക്കും തീരദേശവാസികൾക്കും ദളിതർക്കും നീതി ഉറപ്പുവരുത്തണമെന്ന് കെസിബിസി. ബഫർ സോൺ പുനർനിർണയം നടത്തണമെന്നും കെസിബിസിയുടെ പ്രത്യേക സമ്മേളനം ആവശ്യപ്പെട്ടു.
കടലാക്രമണങ്ങൾ, തീരശോഷണം എന്നിവമൂലം അപകടാവസ്ഥയിൽ കഴിയുന്ന കുടുംബങ്ങൾക്ക് സുരക്ഷിത വാസസ്ഥലമൊരുക്കാൻ നടപടികൾ ഉണ്ടാകണം. കടലാക്രമണം മൂലം ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് ശാശ്വത പരിഹാരം ഒരുക്കപ്പെടണം. സർക്കാർ തുടങ്ങിവച്ച ചെല്ലാനം പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
ദളിത് ക്രൈസ്തവർ നേരിടുന്ന കടുത്ത വിവേചനം അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേകം ഇടപെടലുകൾ നടത്തണമെന്നും കേരളകത്തോലിക്ക മെത്രാൻ സമിതി ആവശ്യപ്പെട്ടു. മറ്റുള്ള പട്ടികജാതി വിഭാഗങ്ങളിൽ പെട്ടവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ദളിത് ക്രൈസ്തവർക്കും ലഭിക്കാൻ നടപടികൾ സ്വീകരിക്കണം. ദലിത് ക്രൈസ്തവ സംവരണത്തിനായി സംസ്ഥാന സർക്കാർ ശിപാർശ നൽകാൻ തയാറാകണം- കെസിബിസി പ്രസ്താവനയിൽ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ