ന്ധവും രുചിയും തിരിച്ചറിയാതിരിക്കുക എന്നത് കോവിഡിന്റെ ഒരു പ്രധാന ലക്ഷണമാണ്. കോവിഡ് ബാധിച്ചവരിൽ പകുതിയിലേറെ പേർക്കും ഈ ലക്ഷണം പ്രകടമായിട്ടുണ്ടാകാം. വൈറസ് ആക്രമണത്തിൽ സംഭവിക്കുന്ന മറ്റ് ക്ഷതങ്ങൾക്കൊപ്പം മൂക്കിനകത്തെ സ്വീകരണീ കോശങ്ങൾക്കും തകരാറു സംഭവിക്കുന്നു. ശരിയായ രീതിയിൽ പ്രവർത്തിക്കുവാൻ അവർക്ക് കഴിയാതെ വരുന്നു. ഇങ്ങനെ ലക്ഷണം പ്രകടിപ്പിക്കുന്നവരിൽ ഭൂരിഭാഗം പേർക്കും ഏതാനും ആഴ്‌ച്ചകൾക്കുള്ളിൽ സാധാരണ നിലയിലേക്ക് തിരിച്ചുവരാൻ കഴിയുമെങ്കിലും പത്തിൽ ഒന്നുവീതം പേർക്ക് ഇത് മാസങ്ങളോളം എടുക്കും. അനോസ്മിയ എന്നാണ് ഇത്തരം അവസ്ഥയെ വിളിക്കുന്നത്.

ഗന്ധം രുചിയുമായി അഭേദ്യമായ ബന്ധം പുലർത്തുന്നു എന്നതിനാൽ, ഇവർക്ക് രുചിയും തിരിച്ചറിയുവാൻ കഴിഞ്ഞേക്കില്ല. അതായത്, ഭക്ഷണപാനീയങ്ങളൊന്നും തന്നെ രുചിയും ഗന്ധവും ആസ്വദിച്ച് കഴിക്കാൻ ഇവർക്ക് ആകാതെ വരുന്നു. എന്നാൽ, ഇപ്പോൾ ഈ അവസ്ഥയെ ചികിത്സിച്ചു ഭേദമാക്കുവാനുള്ള മറുമരുന്നുമായി ശാസ്ത്രലോകം എത്തുകയാണ്. വിറ്റാമിൻ എ ആണ് ഇതിനുള്ള പ്രതിവിധി എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ചീസ്, മുട്ട, എണ്ണ ധാരാളമായുള്ള മത്സ്യങ്ങൾ എന്നിവയി പ്രകൃതിദത്തമായി കാണപ്പെടുന്ന ഇത് തുള്ളിമരുന്നിൽ ചേർത്ത് മൂക്കിലൊഴിക്കുന്നത് ഫലപ്രദമാണെന്ന് ഇവർ പറയുന്നു.

വിറ്റാമിൻ എ അടങ്ങിയ തുള്ളിമരുന്നിന് അനോസ്മിയ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുമെന്ന് നേരത്തേ തെളിഞ്ഞിട്ടുള്ളതാണ് അടുത്തയിടെ നടന്ന ഒരു പരീക്ഷണത്തിൽ എട്ടാഴ്‌ച്ചകൾക്കുള്ളിൽ തന്നെ ഫലസിദ്ധി കൈവരിക്കാൻ ആകുകയും ചെയ്തിട്ടുണ്ട്. രൂക്ഷമായ ഏതെങ്കിലും ഗന്ധം ഉള്ളിലേക്ക് വലിച്ചെടുക്കുന്നതും ഈ അവസ്ഥ മാറുവാൻ ഉപയോഗപ്രദമാണെന്ന് ചില ഡോക്ടർമാർ പറയുന്നു. ഇത്തരത്തിൽ അനോസ്മിയ ബാധിച്ച 140 രോഗികളിൽ നടത്തിയ പരീക്ഷണത്തിൽ അവരുടെ ഘ്രാണശക്തിമെച്ചപ്പെട്ടതായി കണ്ടെത്തിയെന്ന് യൂണീവേഴ്സിറ്റി ഓഫ് ഈസ്റ്റ് ഏഞ്ചലിയയിലെ പ്രൊഫസർ ഫിൽപോട്ട് പറയുന്നു.

നാരങ്ങ, റോസാപൂവ്, യൂക്കാലിപ്റ്റസ് തുടങ്ങിയ ദിവസേന രണ്ടു തവണവീതം രണ്ടു മാസത്തോളം മണത്താപ്പോൾ ഇവരുടെ സ്ഥിതി മെച്ചപ്പെട്ടതായി അദ്ദേഹം പറയുന്നു. ആന്റി ഇൻഫ്ളമേറ്ററി സ്റ്റിറോയ്ഡുകൾ അടങ്ങിയിട്ടുള്ള നോസ് സ്പ്രേ മൂക്കിൽ അടിക്കുന്നതും നില മെച്ചപ്പെടുത്തുമത്രെ. ഫ്ളൂ തുടങ്ങിയ അസുഖങ്ങളുടെ ഫലമായി ഘ്രാണ ശേഷി ദീർഘകാലമായി നഷ്ടപ്പെട്ടവർക്ക് ഈ ചികിത്സ ഇപ്പോൾ തന്നെ നൽകുന്നുണ്ട്. ഇത് കോവിഡിന്റെ കാര്യത്തിലും ഫലപ്രദമാണെന്നാണ് വിദഗ്ദർ പറയുന്നത്.

ഘ്രാണ ശക്തി നഷ്ടപ്പെടുന്നതോടെ രുചി അറിയുവാനുള്ള ശേഷിയും ഇല്ലാതെയാകും എന്നതാണ് ഏറ്റവും ഖേദകരമായ കാര്യം. എന്നാൽ, ചിലർക്ക് കടുത്ത മധുരം, ഉപ്പ് തുടങ്ങിയ രുചികൾ തിരിച്ചറിയുവാൻ കഴിഞ്ഞേക്കും. എന്നാൽ, ഏതൊക്കെ രുചി അറിയുവാൻ കഴിഞ്ഞില്ലെങ്കിലും, ഉമാമി എന്ന് അറിയപ്പെടുന്ന ഒരുതരം പ്രത്യേക രീതിയിലുള്ള ചവർപ്പ് അറിയുവാൻ നാവിനു കഴിയും. മുലപ്പാൽ മുതൽ പല വസ്തുക്കളിലും ഈ സ്വാദ് ഉള്ളതിനാൽ അത് അറിയുവാൻ ആവശ്യമായ രുചിമുകുളങ്ങൾ എപ്പോഴും നാവിലുണ്ടാകും. അതുകൊണ്ടു തന്നെ ടുമാറ്റോ സോസ് പോലുള്ള ഭക്ഷണ സാധനങ്ങൾ ഉപയോഗിക്കുവാൻ ശ്രമിക്കുക.

അതുപോലെ നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് വിഭാഗത്തിൽ പെടുന്ന പഴവർഗ്ഗങ്ങൾക്ക് നാവിലെ സ്വീകരിണികളെ ഉത്തേജിപ്പിക്കുവാനുള്ള കഴിവുണ്ട്. പച്ചക്കറികളിലും , വേണമെങ്കിൽ മാംസാഹാരത്തിലും നാരങ്ങ പിഴിഞ്ഞൊഴിച്ച് കഴിക്കുന്നത് ഗുണം ചെയ്യും.