- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോക്ടറെന്ന വ്യാജേനെ യുവതിയിൽ നിന്നും പണം തട്ടിയത് സർവീസ് സറ്റേഷൻ ഉടമ; കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തിയത് നജീബ്
കണ്ണൂർ: വൻകിട ആശുപത്രിയിലെ ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയിൽ നിന്ന് ആറ് ലക്ഷം രൂപ തട്ടിയെടുത്ത പരിയാരം പിലാത്തറയിലെ സർവീസ് സ്റ്റേഷൻ ഉടമ അറസ്റ്റിൽ. പിലാത്തറ മേരിമാത സ്‌കൂളിന് സമീപത്തെ നസ്റിയ വില്ലയിൽ നജീബിനെയാണ്(38) ഇന്നലെ രാത്രി അറസറ്റ് ചെയ്തത്.
പയ്യന്നൂർ കണ്ടങ്കാളിയിലെ നരേൻകുളങ്ങര വീട്ടിൽ ഷംന(29) യെന്ന യുവതിയെ ഫോണിൽ ബന്ധപ്പെട്ട് 2020 ഡിസംബർ മുതൽ പണം കടം വാങ്ങിയതായാണ് പരാതി. കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ ഡോക്ടറാണെന്നാണ് ഷംനയോട് പറഞ്ഞിരുന്നത്. ഇയാളുടെ വാക്ചാതുരി കാരണമാണ് പണം നൽകിയതെന്ന് പരാതിക്കാർ പറഞ്ഞു.
ഇതിനു സമാനമായി മറ്റ് നിരവധിപേരെയും നജീബ് വഞ്ചിച്ചതായി പരാതിയുണ്ട്. പയ്യന്നൂർ ഡി.വൈ.എസ്‌പി.കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കൂടുതൽ വിവരങ്ങൾക്കായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലിസ് അറിയിച്ചു.