- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമസഭാ സമ്മേളനത്തിനു ഇന്ന് തുടക്കം; നിയമമാകാനുള്ളത് 45 ഓർഡിനൻസുകൾ: മോൻസൻ മാവുങ്കലിന്റെ തട്ടിപ്പു കഥകൾ ചർച്ചയാക്കി സർക്കാരിന്റെ വായടപ്പിക്കാൻ പ്രതിപക്ഷം
തിരുവനന്തപുരം: 24 ദിവസത്തെ നിയമസഭാ സമ്മേളനത്തിനു ഇന്ന് തുടക്കം. നിയമനിർമ്മാണത്തിന് പ്രത്യേക പ്രാധാന്യം നൽകുന്ന ഈ സമ്മേളനത്തിൽ 45 ഓർഡിനൻസുകളാണ് നിയമമാക്കാനുള്ളത്. 11 പ്രധാന ബില്ലുകളും പരിഗണിക്കുന്നുണ്ട്. സഭയിൽ കോടികളുടെ പുരാവസ്തു തട്ടിപ്പും മോൻസൻ മാവുങ്കൽ കേസും ചർച്ചയാക്കി പ്രതിപക്ഷം സർക്കാരിന്റെ വായടപ്പിക്കും. അതേസമയം കോൺഗ്രസിലെ പ്രശ്‌നങ്ങളും നേതാക്കൾ സിപിഎമ്മിൽ ചേരുന്നതുമാകും പ്രതിപക്ഷത്തെ നേരിടാൻ ഭരണപക്ഷത്തിന്റെ ആയുധം.
മോൻസന്റെ തട്ടിപ്പിൽ മുൻഡിജിപി വരെ വീണതിന്റെയും പരാതികളിൽ നടപടിയെടുക്കാതെ പൊലീസ് ഉന്നതർ മോൻസന് കൂട്ടുനിന്നതുവരെ പ്രതിപക്ഷമുന്നയിക്കുമ്പോൾ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും മോൻസനുമായുള്ള ബന്ധം പ്രതിപക്ഷത്തിനെതിരെയുള്ള ഭരണപക്ഷത്തിന്റെ പിടിവള്ളിയാകും.
സ്ത്രീസുരക്ഷയും പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഹണിട്രാപ്പ് ഉൾപ്പെടെ വിഷയങ്ങളും പ്രതിപക്ഷം ഉയർത്തും. ആദ്യം ദിവസം തന്നെ നാലു ബില്ലുകൾ സഭയുടെ പരിഗണനയ്ക്കു വരുന്നുണ്ട്. പഞ്ചായത്ത് രാജ് ഭേദഗതി , സർവകലാശാല നിയമ േഭദഗതി ഉൾപ്പെടെ പ്രധാന നിയമ നിർമ്മാണങ്ങൾക്കൊപ്പം ഉപധനാഭ്യർഥനകളും സഭ പാസാക്കും.