അൽ ഐൻ: ഗാന്ധി ജയന്തി ദിനത്തിൽ അലൈൻ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ജൈവകൃഷിക്ക് തുടക്കം കുറിച്ചു. ദേവാലയാങ്കണത്തിൽ പ്രത്യേകം നിലം ഒരുക്കിയാണ് ജൈവകൃഷി ആരംഭിച്ചത്.

ഒക്ടോബർ 2 ശനിയാഴ്ച രാവിലെ 7:30-ന് ഇടവക വികാരി റവ.ഫാ.ജോൺസൺ ഐപ്പ് ഗാന്ധി ജയന്തി ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. അലൈനിലെ തന്നെ അറിയപ്പെടുന്ന കാർഷിക വിദഗ്ധൻ.വിജയൻ പിള്ളയുടെ മേൽനോട്ടത്തിലും നിർദ്ദേശങ്ങൾക്ക് അനുസരിച്ചും കുട്ടികളുൾപ്പടെയുള്ള ഇടവകാംഗങ്ങൾ വിവിധ ഇനങ്ങളിലുള്ള വിത്തുകൾ പ്രത്യേകം ഒരുക്കിയിരുന്ന നിലത്ത് വിതച്ചു. പ്രവാസത്തിന്റെയും കോവിഡിന്റെയും പിടിയിൽ ഒതുങ്ങിക്കൂടിയിരുന്ന കുട്ടികൾക്ക് ഇതൊരു നവ്യാനുഭവമായിരുന്നു. കേട്ട് കേൾവിയില്ലായിരുന്ന നായുള്ള നാടിന്റെ സ്മരണകൾ കൺമുമ്പിൽ തെളിഞ്ഞത് കൺകുളിർക്കെ കാണുന്ന ബാല്യകൗമരങ്ങൾ പ്രതീക്ഷകൾ നിറഞ്ഞ കാഴ്ചയായി.

കൃഷി സംബന്ധിയായ അറിവുകളും സംശയനിവാരണവും ഒക്കെയായി ഗാന്ധി ജയന്തി ദിനം അന്വർത്ഥമാക്കും വിധമായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പരിപാടികൾക്ക് ഒടുവിൽ കുട്ടികൾക്ക് സർപ്രൈസ് ഗിഫ്റ്റുകളും നല്കി. ഇടവക ട്രസ്റ്റിതോമസ് ഡാനിയേൽ, ഇടവക സെക്രട്ടറി ഷാജി മാത്യു, യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ്
മോനി.പി.മാത്യു, സെക്രട്ടറി പ്രവീൺ ജോൺ, ജോയിന്റ് സെക്രട്ടറി റോബി ജോയി, കൃഷി കോർഡിനേറ്റർ ചെറിയാൻ ഇടിക്കുള തുടങ്ങിയവർ നേതൃത്വം നല്കി.