- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഗാന്ധിജയന്തി ആഘോഷവും അവാർഡ് വിതരണവും സംഘടിപ്പിച്ചു
ഫുജൈറ: ലോകമെങ്ങുമുള്ള വിമോചന പോരാട്ടങ്ങൾക്കു പുതിയ ദിശാബോധം നൽകിയ വ്യക്തിത്വമായിരുന്നു മഹാത്മാഗാന്ധിയെന്ന് കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു.ലോകം മുഴുവൻ ഗാന്ധിയൻ ആശയങ്ങൾ കൂടുതൽ പഠിച്ചു കൊണ്ടിരിക്കയാണ്. അഹിംസയും അക്രമരാഹിത്യവും, സഹവർത്തിത്വവും, നിസ്സഹകരണത്തിലൂടെ യുള്ള നിരായുധ വിപ്ലവവും അത്ഭുതത്തോടെ യാണ് ഇന്നും ലോകം നോക്കിക്കാണുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഐക്രഷ്ട്രസഭ ഒക്ടോബർ 2 ലോക അക്രമ രാഹിത്യ ദിനമായി ആചരിക്കുന്നു. പക്ഷെ ഇന്ത്യയിൽ ഗാന്ധി സ്മ്രിതികൾ ഇല്ലാതാക്കാനാണ് പലരും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ശക്തമായ ചെറുത്തു നിൽപ്പ് അനിവാര്യമാണ്. പുതിയ തലമുറയ്ക്ക് മഹാത്മജിയുടെ ആശയങ്ങൾ പകർന്നു നൽകാനുള്ള ബാധ്യത നാം നിറവേറ്റണം. മഹാത്മജി യുടെ 152 - മത് ജന്മവാഷികത്തോടനുബന്ധിച്ചു കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് സംഘടിപ്പിച്ച ഗാന്ധി ജയന്തി ആഘോഷവും അക്കാദമിക് എക്‌സല്ലൻസ് അവാർഡ് വിതരണവും ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു. അദ്ദേഹം. ക്ലബ് ജനറൽ സെക്രട്ടറിഎൻ എം അബ്ദുൾ സമദ് സ്വാഗതം ആശംസിച്ചു.
കൾച്ചറൽ സെക്രട്ടറി സുബൈർ എടത്തനാട്ടുകര, സൈനുദ്ധീൻ പി എം, അബ്ദുൽ കലാം എന്നിവർ പ്രസംഗിച്ചു . കഴിഞ്ഞ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളായ ഫാത്തിമ ഇസ്ര, ഫാത്തിമ ഷിഫാസ്, അഞ്ജലി സാബു, ആയിഷ റിയ , ജസ്‌റിൻ സലിം തുടങ്ങിയവരെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടന്ന ചടങ്ങിൽ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.